Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

ഷാജ് കിരണിന് ബിജെപി ബന്ധം ഉണ്ടാക്കാന്‍ ഇറങ്ങിയ മാധ്യമങ്ങളെ പച്ചയ്ക്ക് കത്തിച്ച് സന്ദീപ് വാര്യര്‍ ആ പ്ലാനും പൊട്ടി പാളീസായി

23 JUNE 2022 11:09 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ പ്രമുഖ മാധ്യമങ്ങളുടെ പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു. ഷാജ് കിരണിന്റെ ബിജെപി ബന്ധം. ഒപ്പം സന്ദീപ് വാര്യരുടെയും കര്‍ണാടകയിലെ ഊര്‍ജമന്ത്രി വി സുനില്‍കുമാറിന്റെയും ചിത്രം. വാര്‍ത്ത ഇങ്ങനെ. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിന് ബി ജെ പി ബന്ധമുള്ളതായി സൂചന. ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ഊര്‍ജമന്ത്രി വി സുനില്‍കുമാറുമായി ഷാജ് കിരണും സന്ദീപ് വാര്യരും കൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. 2021 സെപ്തംബറിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിയുടെ വസതിയിലെ വിരുന്നിലാണ് ഇരുവരും പങ്കെടുത്തത്. ഷാജ് കിരണുമായുള്ള ബന്ധത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. സന്ദീപ് വാര്യര്‍ക്കെതിരെ കര്‍ണാടക മന്ത്രിയും പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് സന്ദീപ് വാര്യര്‍ക്ക് പാര്‍ട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിഎന്നൊക്കെയായിരുന്നു വാര്‍ത്ത.

മാത്രമല്ല കര്‍ണാടകയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട്, 100 കോടി രൂപയുടെ വ്യവസായവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഷാജ് കിരണുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ കര്‍ണാടക മന്ത്രി സുനില്‍ കുമാര്‍ തന്നെ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നുവെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് വിവരം അറിയുന്നത് എന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത് എന്ന രീതിയിലും വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നു ഒരു പ്രമുഖ മാധ്യമം

എന്നാല്‍ ഇതിനെല്ലാം കൃത്യമായ മറുപടിയും തെളിവുകളുമായി എത്തി ഈ മാധ്യമങ്ങളെ പറപ്പിച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍. കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍, യാദൃശ്ചികമായിട്ടാണ് മന്ത്രിയുടെ വീട്ടിലേക്ക് പോയതെന്ന് കുറിപ്പില്‍ പറയുന്നു. രജിത്തിന്റെ കൂടെയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാജ് കിരണ്‍ വന്നത്. നാല് മാസം മുമ്പ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണെന്ന് കാണിച്ച് എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നെന്നും സന്ദീപ് വാര്യര്‍ കുറിപ്പില്‍ വ്യക്തമാക്കി. മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'കര്‍ണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനില്‍ കുമാര്‍ജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങില്‍ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരണ്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു. ആ ഫോട്ടോയില്‍ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരണ്‍ വന്നതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റും?

എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയത് സ്‌ക്രീന്‍ ഷോട്ട് പുറത്തു വിടുന്നു . അന്ന് ആ പരാതിയില്‍ പൊലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഷാജ് കിരണ്‍ അന്നേ അകത്തായേനെ . ഷാജ് കിരണ്‍ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളില്‍ പോലും പറഞ്ഞിട്ടുമില്ല'. അദ്ദേഹം കുറിച്ചു. നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും തന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമയ്ക്കുന്നത് തോന്നിവാസമാണെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (4 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (5 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (6 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (7 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (8 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (8 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (8 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (10 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (10 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (10 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (11 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (11 hours ago)

Malayali Vartha Recommends