സ്വപ്ന മോദിക്കയച്ച കത്ത് സഖാവിന്റെ നെഞ്ചുതകര്‍ത്തു, കസ്റ്റംസിനെ കൂട്ടുപിടിച്ച് പുതിയ കളി; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇ.ഡിക്ക് നല്‍കാന്‍ അനുവദിക്കില്ല, ഡോളര്‍ക്കടത്തില്‍ മലക്കം മറിഞ്ഞ് കസ്റ്റംസ്; ഡോളര്‍ ബാഗ് വിദേശത്ത് മറന്നുവെച്ച പിണറായിയെ രക്ഷിക്കാനുള്ള ശ്രമം?

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇ.ഡിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കസ്റ്റംസ് രംഗത്ത്. ഡോളര്‍ക്കടത്ത് കേസിലെ മൊഴി കോടതി വഴി നല്‍കിയതാണ് കസ്റ്റംസിനെ ചൊടിപ്പിച്ചത്.
അന്വേഷണം പൂര്‍ത്തിയായില്ലെന്നും മൊഴിപ്പകര്‍പ്പ് നല്‍കരുതെന്നും കസ്റ്റംസിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു എന്നാണ് വിവരം. മൊഴി വേണമെങ്കില്‍ ഇ.ഡിക്ക് നേരിട്ട് കസ്റ്റംസിനെ സമീപിക്കാമെന്നും കസ്റ്റംസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. വിധി പറയുന്നതിനായി കേസ്, എ.സി.ജെ.എം കോടതി മാറ്റി.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ 2020ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വപ്‌നയുടെ രഹസ്‌മൊഴി കിട്ടാന്‍ ഇഡി കോടതിയെ സമീപിച്ചത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇ.ഡി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്. ഈ കേസില്‍ കസ്റ്റംസിന്റെ അന്വേഷണം പൂര്‍ത്തിയായിരുന്നു. അതുകൊണ്ടാണ് ഇത് നല്‍കാന്‍ കസ്റ്റംസ് അനുവദിച്ചത്.
അതേസമയം, ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയാണ് അന്ന് ചെയ്തത്. ഇപ്പോള്‍ ഈ മൊഴി നല്‍കരുതെ എന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. കസ്റ്റംസ് അഭിഭാഷകന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഇവിടെ ശ്രദ്ധിക്കേണ്ടത്, കസ്റ്റംസ് പിണറായിയുടെ വാക്ക് കേട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ്. കാരണം കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ദുബായിയില്‍ നിന്ന് മടങ്ങിയ മുഖ്യമന്ത്രിയുടെ ബാഗ് അവിടെവെച്ച് മറന്നന്നെന്നും അത് തിരികെ എത്തിച്ചപ്പോള്‍ അതിനകത്ത് ഡോളറുകള്‍ ഉണ്ടായിരുന്നു എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അവര്‍ കത്തിലൂടെ ഉന്നയിച്ചത്. സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയിലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അതുകൊണ്ട് കസ്റ്റംസിനെ പിണറായി ചാക്കിട്ട് പിടിച്ചതാണോ എന്ന് സംശയിച്ചാലും അതില്‍ തെറ്റില്ല.
https://www.facebook.com/Malayalivartha