വിമാനത്തിലെ യൂത്തന്മാരുടെ ഗുണ്ടാവിളയാട്ടം!! നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തുകൊടുത്തത് ഡിസിസി ഓഫീസ്, കാശ് അടച്ചിട്ടില്ലെന്ന് കണ്ടെത്തി; അയ്യയ്യേ നാണക്കേട്, കോണ്‍ഗ്രസിന് വലിയ പ്രഹരം.. അട്ടഹസിച്ച് സഖാക്കള്‍

കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ പണികൊടുത്ത വിവാദമായിരുന്നു വിമാനത്തിനുള്ളിലെ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ തള്ളിയിട്ട ഇപി ജയരാജനുമായിരുന്നു കഴിഞ്ഞയിടക്ക് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്.
ഇപ്പോഴിതാ സിപിഎമ്മിന് കോണ്‍ഗ്രസിനെ പൂട്ടാനുള്ള തുറുപ്പുചീറ്റ് വീണുകിട്ടിയിരിക്കുകയാണ്. വിമാനത്തില്‍ ഗുണ്ടാവിളയാട്ടം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണെന്ന് കണ്ടത്തിയിരിക്കുന്നു. സിപിഎം വനിതാ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും ദിവ്യ പറയുന്നുണ്ട്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം യുവതി പറയുന്നത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്..
വിമാനത്തില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്. ട്രാവല്‍ ഏജന്‍സിക്ക് ഇനിയും പണം നല്‍കിയിട്ടില്ല.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ഇന്ന് ജാമ്യം നല്‍കിയിരുന്നു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ഹൈക്കോടതി അനുവദിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്. മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിനു കാരണമായതെന്നു ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നു വ്യക്തമാക്കിയ കോടതി വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചത്. എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.
എന്തായാലും ഇപി ജയരാജന്റെ ഹീറോയിസം കാരണം നാണം കെട്ടുനില്‍ക്കുകയായിരുന്നു സിപിഎമ്മും സഖാക്കളും. അതിനിടയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ പൂട്ടാനുള്ള വഴി തുറന്നുകിട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























