ഇടുക്കി പൂപ്പാറ ക്ഷേത്രത്തില്‍ മോഷണം.... കാണിക്കവഞ്ചിയും ക്ഷേത്രം ഓഫീസും തകര്‍ത്താണ് പണം കവര്‍ന്നത്, ഏഴ് ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു, തിരുവാഭരണം കവരാനും ശ്രമം, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഇടുക്കി പൂപ്പാറ ക്ഷേത്രത്തില്‍ മോഷണം.... കാണിക്കവഞ്ചിയും ക്ഷേത്രം ഓഫീസും തകര്‍ത്താണ് പണം കവര്‍ന്നത്, ഏഴ് ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു, തിരുവാഭരണം കവരാനും ശ്രമം, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മഹാദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 50,000 രൂപ നഷ്ടമായി. സംഭവത്തില്‍ പൂപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
കാണിക്കവഞ്ചിയും ക്ഷേത്രം ഓഫീസും തകര്‍ത്താണ് പണം കവര്‍ന്നത്. ഏഴ് ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു. ഇതിന് പുറമേ വിഗ്രഹത്തിലെ തിരുവാഭരണം കവരാനും ശ്രമം നടത്തി. ഇതിനായി ക്ഷേത്ര ശ്രീകോവില്‍ കുത്തി പൊളിക്കാനും ശ്രമം.
മോഷണത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha
























