"ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും! എസ്.എസ്.എൽ.സി പരീക്ഷയിൽ മരണമാസ്സ് വിജയം നേടിയ കുഞ്ഞക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദങ്ങൾ..." ക്ലൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ഫോട്ടോയ്‌ക്കൊപ്പം വെറൈറ്റി ആയിട്ട് തലക്കെട്ടുമായി ഒരു ഫ്ലെക്സ്, ജിഷ്ണു എന്ന കുഞ്ഞാക്കൂ ഹീറോയാടാ... വെറൈറ്റി ഫ്‌ളക്‌സ് കണ്ട് ചിരിയും കൗതുകവും അടക്കാന്‍ കഴിയാതെ നാട്ടുകാർ, ഏറ്റെടുത്ത് സമൂഹമാധ്യമ ലോകവും

സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ ഫലങ്ങള്‍ വന്നതോടെ എവിടെയും വിജയാഘോഷങ്ങളാണ്. അങ്ങനെ മികച്ച വിജയം സ്വന്തമാക്കിയ പലരുടെയും ഫ്‌ളക്‌സുകള്‍ നാട്ടിലെങ്ങും ഉയര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്. നാടിൻറെ പ്രധാന കവലകളില്‍ എല്ലാം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മിടുക്കന്മാരുടെ മിടുക്കികളുടെയും ഫോട്ടോ സഹിതമുള്ള ഫ്‌ളക്‌സുകള്‍ വയ്ക്കുന്നത് സര്‍വ സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ പത്തനംതിട്ട കൊടുമണ്‍- അങ്ങാടിക്കല്‍ റോഡില്‍ ഉയര്‍ന്ന ഫ്‌ളക്‌സ് കണ്ട് നാട്ടുകാര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമൊന്നും ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല.
അതായത് ഒരു ക്ലൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന കൊച്ചു മിടുക്കന്റെ ഫോട്ടോയ്‌ക്കൊപ്പം വെറൈറ്റി ആയിട്ടൊരു തലക്കെട്ടുമായിരുന്നു ഫ്‌ളക്‌സിൽ കാണുവാൻ കഴിഞ്ഞിരുന്നത്. "ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും" ഇതായിരുന്നു പ്രധാന തലക്കെട്ട്. പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ ജിഷ്ണു എന്ന കുഞ്ഞാക്കൂ ആണ് എസ്എസ്എല്‍സി വിജയം ആഘോഷിക്കാന്‍ സ്വന്തം ഫോട്ടോ തന്നെ വെച്ച് ഫ്‌ളക്‌സ് അടിച്ച് സ്വയം അഭിനന്ദനങ്ങള്‍ നല്‍കിയിരിക്കുന്നത്ത്. 2022 എസ്എസ്എല്‍സി പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങള്‍ ഇതായിരുന്നു ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരുന്നത്. എന്നാൽ ഈ വെറൈറ്റി ഫ്‌ളക്‌സ് കണ്ട നാട്ടുകാര്‍ക്കും ചിരിയും കൗതുകവും അടക്കാന്‍ ആയില്ലെന്ന് വേണം പറയാന്‍.
അതേസമയം ജിഷ്ണുവിന്റെ വലിയ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു ഫ്‌ളക്‌സ് നാട്ടില്‍ വയ്ക്കണമെന്നത്. കാത്തിരുന്ന പരീക്ഷ ഫലം വന്നതോടെ ജിഷ്ണു ഈ ആഗ്രഹം കൂട്ടുകാരെ അറിയിക്കുകയായിരുന്നു. കേട്ടപ്പോള്‍ തന്നെ ആദ്യം തമാശയായി തോന്നിയില്ലെങ്കിലും സംഗതി ജിഷ്ണു കാര്യമായിട്ട് പറഞ്ഞതാണെന്ന് പിന്നീടാണ് മനസിലാക്കിയത്. സുഹൃത്തുക്കളുടെ പൂര്‍ണ പിന്തുണയും കൂടി ലഭിച്ചതോടെ ജിഷ്ണു പിന്നെ ഒന്നും നോക്കിയിരുന്നില്ല. അടിപൊളി ഡൈലോഗുമായി ഒരു വെടിക്കെട്ട് ഫ്‌ളക്‌സ് തന്നെ അടിച്ചിറക്കി. പൈസ ഇല്ലാതിരുന്ന ജിഷ്ണുവിന് കൂട്ടുകാരാണ് പൈസ നല്‍കി ഫ്‌ളക്‌സ് അടിയ്ക്കാന്‍ സഹായിച്ചിരുന്നത്. ഫ്‌ളക്‌സിന്റെ ഫോട്ടോ എടുത്ത് ആരോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഗതി നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറുകയായിരുന്നു.
അങ്ങനെ സ്വന്തം വിജയങ്ങളില്‍ സ്വയം വിജയം കണ്ടെത്തുന്ന കുഞ്ഞാക്കു ഏവർക്കും ഒരു വലിയ പ്രചോദനം തന്നെയാണ്. മുഴുവന്‍ എ പ്ലസും എയും ഒന്നും കിട്ടിയില്ലെങ്കിലും തന്റെ ഈ കുഞ്ഞ് വിജയം ആഘോഷിച്ച ജിഷ്ണു എന്തായാലും ഒരു സംഭവം തന്നെയാണ് എന്നാണ് സമൂഹമാധ്യമം ഒന്നടങ്കം പറയുന്നത്. അതേസമയം ജിഷ്ണുവിന്റെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. ഇല്ലായ്മയില്‍ നിന്ന് പഠിച്ച് പാസായ ഈ കൊച്ചു മിടുക്കന് അഭിനന്ദനപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
https://www.facebook.com/Malayalivartha
























