പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ്; കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം, പോലീസ് നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സൂചന

പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ് അട്ടിമറിക്കുന്നതായി വ്യക്തമാക്കി ബി.ജെ.പി. രംഗത്ത് എത്തി. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കുകയുണ്ടായി. ഇതേതുടർന്ന് പോലീസ് നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.
വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട കേസിൽ 31 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതൊഴിച്ചാൽ തന്നെ അന്വേഷണം ക്രിയാത്മകമല്ല. മുദ്രാവാക്യം ആര് എഴുതിയതാണെന്നും മറ്റ് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ അന്വേഷിച്ചിട്ടില്ല. രാഷ്‌ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി തന്നെ കേസ് അട്ടിമറിക്കാനാണ് പോലീസ് നീക്കമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം എന്നത്.
അതേസമയം പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനാണ് ബി.ജെ.പി ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ നിലപാട് എന്നത്. കഴിഞ്ഞ മെയ് 21നാണ് പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച റാലിയിൽ ഇതര മതസ്ഥരെ വധിക്കുമെന്ന് ധ്വനിയുള്ള മുദ്രാവാക്യം കുട്ടിയെ കൊണ്ടു വിളിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടലും ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ കേസ് അട്ടിമറിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha
























