'കളി തുടങ്ങും മുമ്പ് ഗ്രൗണ്ട് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കണം. കളിക്കാരെല്ലാം, കോച്ചുൾപ്പെടെ ഈ ഒരു ഏലസ് ജപിച്ച് അരയിലും കൈത്തണ്ടയിലും കെട്ടണം. ഏത് പ്രതികൂല ഘട്ടത്തിലും അതഴിയാതെ നോക്കണം. ചൊവ്വാദോഷവും ലഗ്നത്തിൽ കുജന്റെ അപഹാരവും ഉള്ളവന്മാരെ ഒരു കാരണവശാലും ടീമിൽ എടുക്കരുത്...' 16 ലക്ഷം രൂപയ്ക്ക് ജ്യോത്സ്യനെ നിയമിച്ച് എഐഎഫ്എഫ്, പ്രതികരണവുമായി ഡോ. മനോജ് വെള്ളനാട്

16 ലക്ഷം രൂപയ്ക്ക് ജ്യോത്സ്യനെ എഐഎഫ്എഫ്(ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) നിയമിച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. 'കളി തുടങ്ങും മുമ്പ് ഗ്രൗണ്ട് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കണം. കളിക്കാരെല്ലാം, കോച്ചുൾപ്പെടെ ഈ ഒരു ഏലസ് ജപിച്ച് അരയിലും കൈത്തണ്ടയിലും കെട്ടണം. ഏത് പ്രതികൂല ഘട്ടത്തിലും അതഴിയാതെ നോക്കണം. ചൊവ്വാദോഷവും ലഗ്നത്തിൽ കുജന്റെ അപഹാരവും ഉള്ളവന്മാരെ ഒരു കാരണവശാലും ടീമിൽ എടുക്കരുത്' എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
16 അല്ല 50 ലക്ഷം കൊടുത്താലും ജ്യോത്സ്യൻ പറയാൻ പോണതിത്രേയുള്ളൂ.
എന്റെ പൊന്നു മക്കളേ,
1. കളി തുടങ്ങും മുമ്പ് ഗ്രൗണ്ട് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കണം.
2. കളിക്കാരെല്ലാം, കോച്ചുൾപ്പെടെ ഈ ഒരു ഏലസ് ജപിച്ച് അരയിലും കൈത്തണ്ടയിലും കെട്ടണം. ഏത് പ്രതികൂല ഘട്ടത്തിലും അതഴിയാതെ നോക്കണം.
3. ചൊവ്വാദോഷവും ലഗ്നത്തിൽ കുജന്റെ അപഹാരവും ഉള്ളവന്മാരെ ഒരു കാരണവശാലും ടീമിൽ എടുക്കരുത്.
4. പിന്നെ, പ്രധാന തടസമായ ഗോൾപോസ്റ്റ് ഒഴിവാക്കുന്നതാണ് അത്യുത്തമം. നിർബന്ധാച്ചാ, ഗ്രൗണ്ടിന് പുറത്ത് ഒരു പുരകെട്ടി പ്രതിഷ്ഠിക്കാല്ലോ.
5. ആർഷഭാരതീയരായ കളിക്കാർ നഗ്നപാദരായി കളിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത് മറക്കരുത്.
6. വായു ദേവനെ കാലുകൊണ്ട് തട്ടുന്ന കളിയാണ് ഫുട്ബോൾ. കളി ജയിച്ചാലും ചെയ്ത പാപം ഇല്ലാണ്ടാവുന്നില്ലല്ലോ. പരിഹാര ക്രിയകളുടെ ലിസ്റ്റ് ഞാൻ ടീം മാനേജർക്ക് മെയിൽ ചെയ്യാം. കൃത്യമായി പാലിക്കണം.
7. പിന്നെ കളിക്കാർ മാത്രം ശ്രദ്ധിച്ചാൽ പോരല്ലോ. ലൈവായി കളി കാണാൻ വരുന്ന കാണികൾ 7 ദിവസത്തെ ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കേണ്ടതും മാംസാഹാരം വർജ്ജിക്കേണ്ടതുമാണ്.
8. നിർബന്ധമില്ല, എന്നാലും പറ്റുവച്ചാൽ ഈ ബോൾ ശിവലിംഗാകൃതിയിലേക്ക് മാറ്റണം. പിന്നെ കളി വേറെ ലെവൽ..
https://www.facebook.com/Malayalivartha
























