സാമൂഹ്യ മാധ്യമം വഴി അടുത്തു, പ്രണയം നടിച്ച് മൈസൂരുവിൽ നിന്ന് പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു, പെൺകുട്ടിയുടെ പരാതിയിൽ പതിനേഴുകാരനെതിരെ കേസ്....!

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ മൈസൂരുവിൽ നിന്ന് കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു. പ്രണയം നടിച്ച് മൈസൂരുവിൽ നിന്ന് കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
പെണ്‍കുട്ടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കാസര്‍കോട് വനിതാ പോലീസ് അറിയിച്ചു.കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.
ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ പെൺകുട്ടി നേരിട്ടാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം കാസർഗോഡ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























