കൊച്ചിയിൽ KSRTCയുടെ ട്രെയിൻ... അനോക്കോണ്ടയെ കണ്ട് അമ്പരന്ന് യാത്രക്കാർ... നിരത്തിലിറങ്ങുന്നവർ ഇനി സൂക്ഷിക്കണം!

തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ആരോയും അത്ഭുതപ്പെടുത്തുന്ന ഒരു ബസ്സുണ്ടായിരുന്നു. മറ്റാരുടേയുമല്ല നമ്മുടെ കെഎസ്ആർടിയുടേത് തന്നെയാണ്. തിരുവനന്തപുരത്തുകാര്‍ക്ക് അനകോണ്ടയും നീളൻ പാമ്പുമൊക്കെയാണ് ഈ ബസ്സ്. ഇത് നിരത്തിലിറങ്ങിയാൽ മറ്റുള്ളവർ അറിയാതെ തന്നെ വഴി മാറിക്കൊടുക്കും. അത്രയും ഭീമനായ ഈ ബസ് ഇപ്പോൾ കൊച്ചിയിലാണ്.
തോപ്പുംപടിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്കാണ് കെ.എസ്.ആര്‍.ടി.സിയുടെ ട്രെയിന്‍ ബസ്സിന്റെ പുതിയ സർവ്വീസ്. വെസ്റ്റിബുള്‍ ബസ്സ് എന്നാണ് ഇതിനെ പൊതുവിൽ അറിയപ്പെടുന്നത്. 17 മീറ്റര്‍ നീളമുണ്ട്,ട്രെയിനിന്റെ കോച്ചു പോലെ ഒരു ബസ്സില്‍ മറ്റൊരു ബസ്സ് ബന്ധിപ്പിച്ചാണ് ഇത് ഓടിക്കുന്നത്.ഈ ഇനത്തില്‍പ്പെട്ട ഏക കെഎസ്ആര്‍ടിസി ബസ്സാണിത്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്ആർടിസിയുടെ ട്രെയിൻ’ എന്നും വിളിപ്പേരുണ്ട്.
എന്നാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസ്സിനെ പറ്റി വലിയ വിവരമില്ല എന്നു വേണം കരുതാൻ. കൂടുതല്‍ പരസ്യം കൊടുക്കാതെയാണ് കെഎസ്ആര്‍ടിസി, ബസ്സ് കൊച്ചിയില്‍ നിന്ന് ഇറക്കിയത്. തോപ്പുംപടിയില്‍ നിന്ന് കരുനാഗപ്പളളി വരെ ഓടുന്ന ഓര്‍ഡിനറി ബസ്സാണിത്. കരുനാഗപ്പളളിയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ബസ്സ് തോപ്പുംപടിയില്‍ ഉച്ചയ്ക്ക് 1.20ന് എത്തും, തോപ്പുംപടിയില്‍ നിന്ന് 2 മണിയ്ക്ക പുറപ്പെടുന്ന ബസ്സ് വൈകിട്ട് ഏഴോടെ കരുനാഗപ്പളളിയില്‍ എത്തും.
എന്നാല്‍ കേറുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. അഞ്ചു ദിവസമായി ബസ്സ് സര്‍വീസ് ആരംഭിച്ചിട്ട്. ആകെ ആറോ, ഏഴോ പേരാണ് ഇതുവരെ കയറിയത്. അരൂര്‍ ടോള്‍ ഒഴിവാക്കാനായി തോപ്പുംപടിയില്‍ നിന്നാണ് ബസ്സ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ വൈറ്റിലയില്‍ നിന്നായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ കയറുമായിരുന്നു. ഇപ്പോള്‍ 113 കിലോമീറ്ററാണ് ബസ്സിന്റെ സര്‍വീസ് ദൂരം, എന്നാല്‍ തോപ്പുംപടി കുണ്ടന്നൂര്‍ വഴി വൈറ്റിലയില്‍ എത്താം. അപ്പോള്‍ ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരം കൂടുക.എന്നിരുന്നാലും ആളുകൾക്ക് ഇപ്പോഴും ഈ ബസ് കൗതുകമാണ്. അതുകൊണ്ട് മാത്രം ഈ ബസിൽ കയറുന്നവും ഏറെയായിരുന്നു.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങല്‍- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സാണിത്. ഈ റൂട്ടിലെ സര്‍വീസ് ഏതാണ്ട് അവസാനിച്ചു. ഇനി നാഷണല്‍ ഹൈവേയിലൂടെ മൂന്ന് വര്‍ഷം ഓടിക്കാനാണ് പ്ലാന്‍. മൂന്ന് വര്‍ഷം കൂടിയെ ബസ്സ് നിരത്തില്‍ ഇറക്കാന്‍ സാധിക്കു. പക്ഷെ പല കാര്യങ്ങളിലും ബസ്സ് ബുദ്ധിമുട്ടിക്കുന്നുണ്ട്.
അശോക് ലൈലന്‍ഡിന്റെ ആറ് എഞ്ചിനില്‍ ബസ്സാണിത്. എന്നാല്‍ ഒരു ലിറ്റര്‍ ഡീസലില്‍ വെറും മൂന്ന് കിലോമീറ്ററാണ് മെലേജ്. ബസ്സ് പുറകോട്ടെടുക്കാനും വല്യ ബുദ്ധിമുട്ടാണ്. നീളക്കൂടുതല്‍ കാരണം ഡ്രൈവറും കഷ്ടപ്പെടുകയാണ്. ബസ്സ് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും തിരിച്ചും അതീവ ശ്രദ്ധവേണം.
സാധാരണ കെഎസ്ആർടിസി ചുവപ്പ് നിറമാണ് പക്ഷേ അത് നീല നിറമാണ്. ഈ ബസ്സില്‍ 52 സീറ്റുകളുണ്ട്. സീറ്റുകള്‍ ഏത് വശത്തേക്കും തിരിക്കാൻ സാധിക്കും. ദീര്‍ഘയാത്രയ്ക്ക് പറ്റിയ സീറ്റുകള്‍ അല്ല എന്ന ബുദ്ധിമുട്ടാണ് പ്രധാനം. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി ടെറാപ്ലെയിന്‍ എന്ന പേരിൽ ഈ ബസ്സ് ഇറക്കിയിരുന്നു. തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് റൂട്ടിലായിരുന്നു. ട്രെയിലര്‍ ലോറികള്‍ പോലെ രണ്ട് ക്യാബിനുകള്‍ കൂട്ടി യോജിപ്പിച്ചതായിരുന്നു ബസ്സ്. ഡ്രൈവരുടെ ക്യാബിന്‍ ഒരു ചേംബര്‍. യാത്രക്കാര്‍ മറ്റൊരു ചേംബറില്‍. ശുചിമുരി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ബസ്സില്‍ ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha
























