സ്വപ്ന കുരുക്കിടാൻ സർക്കാർ? കസ്റ്റംസ് തൂക്കിയെറിഞ്ഞു.... ഇഡിയും ആകെ അങ്കാലപ്പിൽ.... ഇഡി എൻഐഎ കോടതിയിലേക്ക്...

ഡോളർക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് നൽകാനാകില്ലെന്ന് കോടതി. ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹർജി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിർത്തിരുന്നു.
അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ലെന്നും എന്നാൽ നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.
എന്നാല്‍, ഡോളര്‍ക്കടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴിയും ഇ.ഡി. ആവശ്യപ്പെട്ടതിനെ കസ്റ്റംസ് ശക്തമായി എതിര്‍ക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്തതും കുറ്റപത്രം സമര്‍പ്പിക്കാത്തതുമാണ് കാരണം. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിനെത്തുടര്‍ന്ന് സ്വപ്ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ക്കടത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ചെയ്തത്.
കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി ഖാലിദ് 1.90 ലക്ഷം യു.എസ്. ഡോളര്‍ ഒമാന്‍ വഴി കെയ്റോയിലേക്ക് കൊണ്ടുപോയെന്നാണ് മൊഴി. ഈ ഡോളര്‍ക്കടത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഇ.ഡി. കരുതുന്നത്. അന്വേഷണം മുന്നോട്ടുപോകണമെങ്കില്‍ സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്നാണ് ഇ.ഡി. വിലയിരുത്തല്‍.
അതേസമയം, സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹർജി.
സ്വര്‍ണക്കടത്തുകേസില്‍ പ്രതി സ്വപ്നാസുരേഷിനെ ചോദ്യംചെയ്യുന്നത് വരുംദിവസങ്ങളിലും തുടരാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് ആറുവരെ നീണ്ടു. സ്വപ്ന നല്‍കിയ രണ്ടു രഹസ്യമൊഴികളും ഇ.ഡി. അന്വേഷണസംഘം താരതമ്യം ചെയ്തുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാവുക.
ഇതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് കുരുക്കിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഗൂഢാലോചനക്കേസില്‍ വ്യാജരേഖ ചമയ്ക്കലുള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. കേസില്‍ 27-ന് 11 മണിക്ക് എറണാകുളം പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സ്വപ്നയ്ക്ക് നോട്ടീസ് നല്‍കി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്ന നിയമോപദേശം തേടി. അറസ്റ്റുണ്ടാകുമെന്ന സംശയത്തില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി പി.എസ്. സരിത്തിനെ വ്യാഴാഴ്ച ചോദ്യംചെയ്തു.
കേസില്‍ ഒത്തുതീര്‍പ്പിന് ഇടനിലക്കാരായെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും കെ. ഇബ്രായിയും സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് വ്യാജരേഖ ചമയ്ക്കല്‍കൂടി ഉള്‍പ്പെടുത്തിരിക്കുന്നത്. സ്വപ്നയുമായിനടന്ന സൗഹൃദസംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പില്‍ കൃത്രിമം കാണിച്ച് പുറത്തുവിട്ടെന്നാണ് ഷാജ് കിരണിന്റെ പ്രധാന പരാതി.ഓഡിയോ ക്ലിപ്പില്‍ സ്വപ്ന മാറ്റംവരുത്തിയത് സംസ്ഥാന സര്‍ക്കാരിനെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷാജ് കിരണ്‍ പരാതിയില്‍ ആരോപിക്കുന്നു.
കെ.ടി. ജലീല്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ സ്വപ്നയുടെയും പി.സി. ജോര്‍ജിന്റെയും പേരില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകളാണ് ചേര്‍ത്തിരുന്നത്. ഈ കേസിലാണ് പുതുതായി വ്യാജരേഖ ചമയ്ക്കലും യശസ്സിന് അവതമതിപ്പുണ്ടാക്കാന്‍ ഇലക്ട്രോണിക് വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി. സ്വപ്നയില്‍നിന്നു മൊഴിയെടുക്കല്‍ തുടരവേയാണ് ഗൂഢാലോചനക്കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ഹാജരാകേണ്ടിയിരുന്ന സ്വപ്ന, രാവിലെ നിയമോപദേശത്തിനായി അഭിഭാഷകരുമായി ചര്‍ച്ചനടത്തി.
https://www.facebook.com/Malayalivartha























