സെക്രട്ടേറയേറ്റിലേക്ക് കുതിച്ച് ഇഡി, സിബിഐ ഉദ്യോഗസ്ഥർ.... കയറിയാൽ വെടിയെന്ന് പിണറായി.... IASകാർക്ക് കടുംവെട്ട്; പിണറായി മണിച്ചിത്രത്താഴിട്ട് പൂട്ടും!

ക്ലിഫ് ഹൗസിന് പിന്നാലെ സെക്രട്ടേറിയറ്റിലെ വാതിലുകളും പിണറായി വിജയൻ കൊട്ടിയടയ്ക്കുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി ബി ഐ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയെത്തും എന്ന വിവരത്തെ തുടർന്നാണ് ഐഎഎസ്, ഐപിഎസ്, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് സെക്രട്ടേറിയറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ പിണറായി നേരിട്ട് തീരുമാനിച്ചത്.
ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതു. സംബന്ധിച്ച് ഉത്തരവിറക്കിയത്. സെക്രട്ടറിയറ്റിലെ വാതിലുകൾ വരും ദിവസങ്ങളിൽ ആർക്കു മുന്നിലും തുറന്നുകൊടുക്കരുതെന്നാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻെറ നിർദ്ദേശാനുസരണമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവിൽ സർവീസുകാർക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കയറിയിറങ്ങി എന്ന ആരോപണം വന്നതിൻ്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാൽ ഇത് ഒരു മുഖം മൂടി മാത്രമായിരുന്നു.മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനും കേന്ദ്ര സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർ എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു തീരുമാനം.
സെക്രട്ടറിയേറ്റിൽ പ്രവേശിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ആഭ്യന്തര വകുപ്പാണ് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമുൾപ്പടെ സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ പ്രതേക ഉത്തരവിറക്കിയിരുന്നു.
പക്ഷേ ഈ സംവിധാനങ്ങളെയും മറികടന്ന് സ്വപ്നയും മറ്റ് സ്വർണക്കടത്ത് പ്രതികളും നിരന്തരം സെക്രട്ടറിയേറ്റിലെത്തിയത് സർക്കാരിന് തിരിച്ചടിയായി. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച സർക്കാർ ഏതാവശ്യത്തിന് വരുന്നുവെന്ന് മുൻകൂട്ടി വ്യക്തമാക്കിയ ശേഷം മാത്രം സന്ദർശകരെ അനുവിക്കണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഉത്തരവിറക്കിയിരുന്നു. സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നൽകുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ആഭ്യന്തരവകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ മാത്രമെ ഐഎഎസ്, ഐപിഎസ് ഉദ്യോഗ്സഥർക്കും അകത്തേക്ക് പ്രവേശനമുള്ളു. വിരമിച്ചവർക്കും ഇത് ബാധകമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പോലും സെക്രട്ടറിയേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംസ്ഥാനത്തിൻെറ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. കറൻസി കടത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ ആരോപണത്തിലായിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ സ്റ്റേറ്റ് പ്രോട്ടോക്കോൾ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും കേന്ദ്ര സർക്കാർ ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ സ്വർണ്ണക്കടത്തിൻ്റെ നിരീക്ഷണം ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് നടത്തുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംഭവിച്ച പിഴവുകൾ പരിഹരിച്ച് പോകാനാണ് അമിത് ഷായുടെ ശ്രമം.
അന്ന് പിണറായി കേന്ദ്ര സർക്കാരിനെ മാനേജ് ചെയ്തിരുന്നു. ഇനി ഇത്തരം ഒരു മാനേജ്മെൻറ് സംഭവിക്കരുതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. കേന്ദ്ര ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തെയാണ് വിവരങ്ങൾ ധരിപ്പിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ മുമ്പേ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണ് ഇപ്പോൾ ഏറെ പരിഭ്രമിക്കുന്നത്.കഴിഞ്ഞവർഷം അദ്ദേഹം ഒരു പരിധി വരെ രക്ഷപ്പെടുകയാണ് ചെയ്തത്. ഇനിയും തനിക്ക് കുരുക്ക് മുറുകുമോ എന്നാണ് രവീന്ദ്രൻ്റെ സംശയം. ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമാണിയാണ് രവീന്ദ്രൻ.
രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡിക്ക് നിരവധി സംശയങ്ങളാണുള്ളത്. അതിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികൾ രവീന്ദ്രനും ശിവശങ്കറും ചേർന്നാണ് നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കരുതുന്നു.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം. അദ്ദേഹത്തെ ഐ. ടി. സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ നിയമിക്കാൻ മുഖ്യമന്ത്രിയെ ഉപദേശിച്ചതും രവീന്ദ്രൻ ആണെന്നാണ് സൂചന. ശിവശങ്കർ ഐ എ എസ് ഉദ്യോഗസ്ഥനായതിനാൽ മികച്ച തസതികകൾ എളുപ്പം ലഭിക്കും.
ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കറിനു നിർദേശങ്ങൾ രവീന്ദ്രനിൽനിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നൽകുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. അതിന് വേണ്ടിയാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തത്. എന്നൽ ഫലമുണ്ടായില്ല.പുതിയ സാഹചര്യത്തിൽ പഴയ കേസുകൾ വീണ്ടും പൊടി തട്ടിയെടുക്കാം.
സ്വർണ്ണ കടത്തിൽ ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് സ്വപ്ന നൽകിയ മറുപടിയാണ് രവീന്ദ്രന് വിനയായത്. സരിത്തും ഇത്തരത്തിൽ മൊഴി നൽകിയിരുന്നു. വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു രവീന്ദ്രന്റെ വിളിയെന്നും സ്വപ്ന മൊഴിനൽകിയിരുന്നു. അതിൽ നിന്നും കുരുക്ക് രവീന്ദ്രന് നേരെയും നീട്ടി.
ഏതായാലും രവീന്ദ്രനെ മുഖ്യമന്ത്രി തള്ളി പറഞ്ഞില്ല.. ശിവശങ്കറെ മാറ്റിയപ്പോൾ പോലും രവീന്ദ്രനെ തൊട്ടില്ല പിണറായിയുടെ വിശ്വസ്തൻ തന്നെയാണ് ഇപ്പോഴും രവീന്ദ്രൻ. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിർക്കാനോ താത്പര്യമില്ല. അവർക്ക് മുന്നിലുള്ളത് രാഹുൽഗാന്ധിയുടെ സ്വന്തം സ്റ്റേറ്റായ കേരളത്തിലെ കോൺഗ്രസിനെ തകർക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്.
ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്നുവെന്നാണ് കേന്ദ്രസർക്കാരിനെതിരെ പിണറായി വിജയൻ പറയുന്നത്. എന്നാൽ പിണറായിക്ക് സ്വന്തം പാർട്ടിയിൽ നിന്നു പോലും വേണ്ടത്ര സംരക്ഷണം കിട്ടുന്നില്ല. ഡൽഹിയിലും അദ്ദേഹത്തിന് അനുകൂലമല്ല കാര്യങ്ങൾ. ഏതായാലും സെക്രട്ടറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിൻ്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കേന്ദ്ര സർക്കാർ ഏജൻസികൾ കടന്നു കയറാതിരിക്കാനാണ് സർക്കാർ ശ്ര മിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടറിയറ്റിൽ എത്തിയിരുന്നു.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ സെക്രട്ടറിയറ്റിൽ എത്തിയതിൻ്റെ ഹാർഡ് ഡിസ്ക്കുകളും കേന്ദ്ര ഏജൻസികൾ പരിശോധിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ഏജൻസികൾക്ക് ലഭിച്ചില്ല. അതു കൊണ്ടു തന്നെ മുന്നറിയിപ്പില്ലാതെ അന്വേഷണ ഏജൻസികൾ വീണ്ടുമെത്താമെന്ന് സംസ്ഥാന സർക്കാർ കരുതുന്നു. ഇനിയും കേന്ദ്ര ഏജൻസികൾ സെക്രട്ടറിയറ്റിലെത്തിയാൽ അവരെ കേരള പോലീസ് തടയും.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന വാദം കേരള സർക്കാർ തള്ളുന്നു.
പിണറായി വിജയനെ ഇനിയും ബലി കൊടുക്കരുതെന്നാണ് സിപിഎം തീരുമാനം.കേന്ദ്ര ഏജൻസികൾ സി പി എമ്മിനും സർക്കാരിനുമെതിരെ നീങ്ങിയാൽ അതിനെ പ്രതിരോധിക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. വേണമെങ്കിൽ സെക്രട്ടറിയറ്റിനും ഡിഫിക്കാർ സംരക്ഷണം ഒരുക്കും.
സുരക്ഷാ ഉദ്യോസ്ഥരുടെ അനുവാദമില്ലാതെ ഇനിയാർക്കും സെക്രട്ടറിയറ്റിൽ കയറാൻ കഴിയില്ല. സെക്രട്ടറിയറ്റിൽ കയറുന്നവരുടെ ദൃശ്യങ്ങൾ പകർത്താൽ സുസജ്ജമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സി.ഡിറ്റിലെയും കെൽട്രോണിലെയും പ്രഗൽഭരായ സഖാക്കളായ ഉദ്യോഗസ്ഥരെയാണ് ഇതിനു വേണ്ടി നിയോഗിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ സാധാരണക്കാരായ ഉദ്യോഗസ്ഥരെ തടഞ്ഞാൽ ഉയർന്ന ഐ. പി എസ് ഉദ്യോഗസ്ഥർ എത്തുമെന്ന് സർക്കാരിനറിയാം. അത് നേരിടാനാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പാസ് ഏർപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























