ശങ്കു ടി. ദാസിന് ബൈക്കപകടം... ഗുരുതര പരുക്ക്; അബോധാവസ്ഥ... ഗൂഢാലോചനയെന്ന് ആരോപണം

ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി. ദാസിന് ബൈക്കപടത്തില്‍ ഗുരുതര പരുക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടകാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നാണ് ജൻമഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട്, ഒരു ബിജെപി പ്രവര്‍ത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയില്‍ നിന്ന് കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി.
പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന്റെ സ്‌കാനിങ്ങില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍, കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ശങ്കു ഇപ്പോഴും അബോധാവസ്ഥയിലാണ്. അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും. ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ്.
ബാർ കൌണസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.
https://www.facebook.com/Malayalivartha























