'ഒടിയന് ശേഷം ഡബ്ബിങ് നിര്‍ത്താന്‍ തീരുമാനിച്ചു, ആ സിനിമ എന്റെ ചങ്കില്‍ തറച്ച മുള്ളാണ്.. ഇന്നും ടിവിയില്‍ കാണുമ്പോള്‍ എന്റെ ഉള്ള് പൊള്ളും'; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് മനോജ്..

സിനിമാ സീരിയല്‍ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ഒരു പ്രശ്‌നമാണ് ചെയ്തിരുന്ന റോളില്‍ നിന്ന് മനപൂര്‍പ്പം മാറ്റുക എന്നത്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ജനപ്രിയ സിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജ്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ഒടിയന്‍. വന്‍ ഹൈപ്പിലെത്തിയ ചിത്രമായിരുന്നുവെങ്കിലും ഒടിയന് തീയേറ്ററില്‍ വിജയം നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നാണ് മനോജിന് ഒരു ദുരനുഭവം ഉണ്ടായത്.
ചിത്രത്തില്‍ വില്ലനായി അഭിനയിച്ച പ്രകാശ് രാജിനായി ഷമ്മി തിലകനും മനോജും ഡബ് ചെയ്തിരുന്നു. എന്നാല്‍ താന്‍ 95 ശതമാനവും ഡബ് ചെയ്തിരുന്നിട്ടും പക്ഷേ അതൊന്നും സിനിമയില്‍ വന്നില്ല. പിന്നീടാണ് തന്നെ മാറ്റി ഷമ്മിയെ വെച്ചകാര്യം അറിഞ്ഞത്. ജിഞ്ചര്‍മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് അനുഭവങ്ങള്‍ പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
ഒടിയന്റെ ഡബ് കഴിഞ്ഞ് ഡബിങ് നിര്‍ത്താന്‍ ഞാന്‍ ആലോചിച്ചതാണ്. ഈശ്വരന്റെ മുമ്പില്‍ ചെന്ന് ഇനി ഡബ് ചെയ്യുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ ആരേയും കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല. അത് കഴിഞ്ഞുപോയ സംഭവമാണ്. ഡബ് ചെയ്തയാള്‍ക്ക് സംസ്ഥാന അവാര്‍ഡും കിട്ടി.
താന്‍ ഡബ് ചെയ്തത് സംവിധായകനായ ശ്രീകുമാര്‍ മേനോന് അടക്കം വളരെ ഇഷ്ടപ്പെട്ടിരുന്നു. 95% ഡബിങ് കഴിഞ്ഞിരുന്നു. ഇതിന് നിങ്ങള്‍ സംസ്ഥാന അവാര്‍ഡ് മേടിച്ചില്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്ന് വരെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഇതൊക്കെ കേട്ട് താന്‍ ഒരുപാട് ത്രില്ലടിച്ചിരിക്കുമ്പോഴാണ് ഇരുട്ടിടി പോലെ അക്കാര്യം തേടിയെത്തിയത്. എന്നെ മാറ്റി.
യഥാര്‍ത്ഥത്തില്‍ ഒടിയനില്‍ പ്രകാശ് രാജിന് വേണ്ടി ഡബ്ബ് ചെയ്യേണ്ടിയിരുന്നത് ഷമ്മി തിലകന്‍ തന്നെയായിരുന്നു. പിന്നീട് ഞാന്‍ 95 ശതമാനവും ചെയ്ത ശേഷം ഷമ്മി തിലകന്‍ വീണ്ടും ചെയ്യുകയായിരുന്നു. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നറിയില്ല.
എന്നാല്‍ പ്രധാനപ്പെട്ട ഒരു ഭാഗത്തെങ്കിലും താന്‍ ചെയ്യണമെന്ന് ശ്രീകുമാര്‍ മേനോന്‍ എന്നെ നിര്‍ബന്ധിച്ചു. ഇതോടെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് താന്‍ ചെയ്യുന്നത്. എന്നാല്‍ അപ്പോഴും ഞാന്‍ മരവിച്ച അവസ്ഥയിലായിരുന്നു. തലയ്ക്ക് അടി കൊണ്ടത് പോലെയായിരുന്നു ആ അവസ്ഥ. ഭയങ്കരമായി സ്വപ്നം കണ്ട സിനിമയായിരുന്നു ഒടിയന്‍. ചിത്രത്തെക്കുറിച്ച് ലോകത്തോട് മുഴുവന്‍ പറയുകയും ചെയ്തിരുന്നു. ഒടിയന്റെ ബനിയനിട്ട് ലൈവിലും പോയി. പിന്നീട് അതൊന്നും ഇല്ലാന്ന് എങ്ങനെ പറയും.
അതേസമയം ശ്രീകുമാര്‍ മേനോനെ ആശ്വസിപ്പിച്ചത് ഞാനാണ്. സാരമില്ല സാര്‍, സിനിമയല്ലേ അങഅഹനെയുണ്ടാകും എന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഒടിയന്റെ വേദന മാറ്റുവാനായി എന്നെ തേടി മേജര്‍ എന്ന സിനിമയില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കാനുള്ള അവസരമെത്തി.
'ഇന്ന് എനിക്കുള്ള നേട്ടങ്ങള്‍ ഈശ്വരന്‍ പലിശ സഹിതം തന്നതാണ്. മേജര്‍ എന്ന സിനിമയില്‍ പ്രകാശ് രാജ് സാറിന് വേണ്ടി ഡബ് ചെയ്യുമ്പോള്‍ അതെന്റെ മനസിലേക്ക് വന്നു. ഒടിയന്റെ വേദന തൂത്തെടുത്ത് കളഞ്ഞ ദിവസമായിരുന്നു അത്. ഒടിയന്‍ ഒരു മുള്ളായി തറച്ച് കിടക്കുകയായിരുന്നു എന്റെ ഹൃദയത്തില്‍. ഒടിയന്‍ ടി.വിയില്‍ വരുമ്പോള്‍ ഇന്നും എന്നെ പൊള്ളിക്കും'
വളരെ വികാരാധീതനായാണ് ബീനാ ആന്റണിയുടെ ഭര്‍ത്താവ് കൂടിയായ മനോജ് ഈ ദുരനുഭവം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha























