തീവണ്ടിയുടെ എഞ്ചിന്റെ മുൻവശത്ത് വന്നിടിച്ച് മയിൽക്കൂട്ടം; യിൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ തീവണ്ടിയുടെ എഞ്ചിന്റെ മുൻവശത്തെ ചില്ല് തകർന്നടിഞ്ഞു

മയിൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ തീവണ്ടിയുടെ എഞ്ചിന്റെ മുൻവശത്തെ ചില്ല് തകർന്നടിഞ്ഞു. മംഗളൂരുവിൽ നിന്നും രാവിലെ ഒൻപത് മണിക്ക് പുറപ്പെട്ട കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന്റെ ചില്ലാണ് തകർന്നടിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാസർകോട് ചൗക്കി സി.പി.സി.ആർ.ഐ.ക്ക് സമീപത്തെത്തിയപ്പോഴാണ് മയിൽക്കൂട്ടം എഞ്ചിന്റെ ഇരുമ്പു കവചത്തിൽ വന്നിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ രണ്ട് ചില്ലിൽ ഒന്ന് പൂർണമായി തകർന്നടിഞ്ഞു. ചില്ല് തറച്ച് ലോക്കോ പൈലറ്റ് ടി.വി.ഷാജിയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് എഞ്ചിനുകളുള്ള വണ്ടിയായയിരുന്നു. അതുകൊണ്ട് ചില്ല് തകർന്ന എഞ്ചിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ മാറ്റിയിട്ടു.
ശേഷം ഒറ്റ എഞ്ചിനുമായി ട്രെയിൻ മുന്നോട്ട് പോകുകയും ചെയ്തു. അപകടമുണ്ടായതോടെ തീവണ്ടി 45 മിനുട്ടോളം വൈകിയിരുന്നു. 10.45-നായിരുന്നു കാസർകോട്ടു നിന്ന് ട്രെയിൻ പുറപ്പെട്ടത്. ഷാജിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന് ഷാജി തന്നെയാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി ഓടിച്ച് പോയത്.
https://www.facebook.com/Malayalivartha























