കടല്‍ക്ഷോഭത്തില്‍പ്പെട്ട് മുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ ആറു മത്സ്യതൊഴിലാളികളില്‍ ഒരാളെ കാണാതായി... അഞ്ചു പേരെ രക്ഷപ്പെടുത്തി, കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കടല്‍ക്ഷോഭത്തില്‍പ്പെട്ട് മുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ ആറു മത്സ്യതൊഴിലാളികളില്‍ ഒരാളെ കാണാതായി... അഞ്ചു പേരെ രക്ഷപ്പെടുത്തി, കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ബേപ്പൂര്‍ സ്വദേശി കുഞ്ഞാപ്പു (23) വിനെയാണ് കാണാതായത്. മുങ്ങിയ വള്ളത്തില്‍ പിടിച്ച് ഒരുദിവസം മുഴുവന്‍ നീന്തിയ ബാക്കി അഞ്ചുപേരെ അതുവഴിപോയ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. 26നു ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സഫത്ത് എന്ന ഫൈബര്‍ വള്ളം 28നു വൈകുന്നേരം നാലോടെ ചേറ്റുവ ഭാഗത്ത് 25 നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറാണ് മുങ്ങിയത്.
കടല്‍ത്തിരകളില്‍പ്പെട്ട് മുങ്ങിയ വള്ളത്തില്‍നിന്ന് ആറുപേരും തെറിച്ചുപോയെങ്കിലും കുഞ്ഞാപ്പുവിനൊഴികെ മറ്റുള്ളവര്‍ക്കെല്ലാം വള്ളത്തില്‍ പിടികിട്ടി. ബേപ്പൂര്‍ സ്വദേശികളായ ഷഫീര്‍ (37), ഷിഹാബ് (38) എന്നീ മലയാളികളും മൂന്ന് അതിഥി തൊഴിലാളികളുമാണ് വള്ളത്തില്‍ പിടിച്ച് കടന്നത്.
ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു രാത്രി മുഴുവനും വള്ളത്തില്‍ പിടിച്ചു നീന്തിയ ഇവരെ കപ്പല്‍ ജീവനക്കാര്‍ കണ്ട് രക്ഷപ്പെടുത്തിയത്. കപ്പലില്‍ ഇവര്‍ക്ക് അടിയന്തര ചികിത്സയും ഭക്ഷണവും നല്‍കി.
നെടുമ്പാശേരിയിലെത്തിച്ച മത്സ്യത്തൊഴിലാളികളെ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ എസ്‌ഐ കെ.ഇ. ഷാജി, സിപിഒ ശ്രീജിത്തും ചേര്‍ന്ന് എറണാകുളം ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























