സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന് നാളെ തുടക്കമാകും.... പദ്ധതിയില്‍ ഇനിയും അംഗമാകാത്തവരില്‍നിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കാന്‍ തീരുമാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന് നാളെ തുടക്കമാകും.... പദ്ധതിയില്‍ ഇനിയും അംഗമാകാത്തവരില്‍നിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കാന്‍ തീരുമാനം.
പ്രീമിയം തുക പിടിക്കുമെങ്കിലും വ്യക്തിഗത വിവരങ്ങള്‍ നല്‍കി പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് കിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും നിര്‍ബന്ധമായും പദ്ധതിയില്‍ ചേരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പദ്ധതിയില്‍ പങ്കാളികളായ ആശുപത്രികളുടെ അന്തിമപ്പട്ടിക വെള്ളിയാഴ്ചയോടെയേ ധനവകുപ്പ് പ്രസിദ്ധപ്പെടുത്തൂകയുളളൂ.
നിലവില്‍ ജീവനക്കാരുടെ ഇടയില്‍ പ്രചരിക്കുന്ന പട്ടിക അന്തിമമല്ല. പല വന്‍കിട ആശുപത്രികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ അവയെക്കൂടി ഉള്‍പ്പെടുത്തിയാകും പുതിയ പട്ടിക വരുക.
ആയുര്‍വേദമടക്കം ആയുഷ് മേഖലയിലെ കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പെന്‍ഷന്‍കാരില്‍ പലരും പദ്ധതിയില്‍ ചേരാന്‍ വിമുഖത കാണിക്കുന്നതും അതിനാലാണെന്നാണു കരുതുന്നത്. ആശുപത്രികളുടെ അന്തിമപ്പട്ടിക വരുന്നതോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതവരുകയുള്ളൂ.
https://www.facebook.com/Malayalivartha























