കരച്ചിലടക്കാനാവാതെ വീട്ടുകാര്‍.... ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തല്‍ പരിശീലിക്കുന്നതിനിടെ 16കാരനും രക്ഷിക്കാന്‍ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു... നീന്തുന്നതിനിടെ മുങ്ങിപ്പോയ ജ്യോതിരാദിത്യനെ രക്ഷിക്കാന്‍ പിതാവും കുളത്തിലേക്ക് ചാടി, കുളത്തിനടുത്ത് ചെരിപ്പും കാറും ശ്രദ്ധയില്‍പെട്ട പരിസരവാസിയുടെ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തല്‍ പരിശീലിക്കുന്നതിനിടെ 16കാരനും രക്ഷിക്കാന്‍ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു... നീന്തുന്നതിനിടെ മുങ്ങിപ്പോയ ജ്യോതിരാദിത്യനെ രക്ഷിക്കാന്‍ പിതാവും കുളത്തിലേക്ക് ചാടി, കുളത്തിനടുത്ത് ചെരിപ്പും കാറും ശ്രദ്ധയില്‍പെട്ട പരിസരവാസിയുടെ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്‌ളസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തല്‍ പരിശീലിക്കുന്നതിനിടെ 16കാരനും രക്ഷിക്കാന്‍ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു. ഏച്ചൂര്‍ ബാങ്ക് സെക്രട്ടറി ചേലോറ സ്‌കൂളിനു സമീപം ചന്ദ്രകാന്തത്തില്‍ പി.പി. ഷാജി(50), മകന്‍ കെ.വി. ജ്യോതിരാദിത്യന്‍(16) എന്നിവരാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ പന്നിയോട്ട് കരിയില്‍ പൊതുകുളത്തില്‍ മുങ്ങിമരിച്ചത്.
നീന്തുന്നതിനിടെ മുങ്ങിപ്പോയ ജ്യോതിരാദിത്യനെ രക്ഷിക്കാന്‍ പിതാവും കുളത്തിലേക്ക് ചാടുകയായിരുന്നു. രാവിലെ ആയതിനാല്‍ പരിസരത്ത് ആരുമുണ്ടായിരുന്നില്ല. കുളത്തിനടുത്ത് ചെരിപ്പും കാറും ശ്രദ്ധയില്‍പ്പെട്ട പരിസരവാസി നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങളായി ഇവര്‍ നീന്തല്‍ പരിശീലനത്തിന് എത്തുന്നുണ്ടായിരുന്നു. പരിശീലകനും സാധാരണ വരാറുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ പരിശീലകന്‍ എത്തിയിരുന്നില്ല. പിതാവ് ഷാജിക്ക് നീന്തല്‍ അത്ര വശമുണ്ടായിരുന്നുമില്ല.
ചക്കരക്കല്ല് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.കീഴല്ലൂര്‍ പഞ്ചായത്ത് അസി.സെക്രട്ടറി ഷംനയാണ് ഷാജിയുടെ ഭാര്യ. തുഞ്ചത്ത് ആചാര്യ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജഗത് വിഖ്യാത് ഇളയ മകനാണ്. സഹദേവന്‍, ശാന്തിഭൂഷണ്‍ (ഗള്‍ഫ് ), വിനയന്‍, രാജേഷ്, ഭാനുമതി, കാഞ്ചന, രതി എന്നിവരാണ് ഷാജിയുടെ സഹോദരങ്ങള്‍.
"
https://www.facebook.com/Malayalivartha























