ബധിരയും മൂകയുമായ അമ്മയുടെ കയ്യിൽ നിന്നും തെരുവ് നായ നാലു വയസുകാരിയെ കടിച്ചെടുത്തു; പിന്നെ നടന്നത് പെറ്റമ്മയും നായയും തമ്മിലുള്ള കടുത്ത പോരാട്ടം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്!

ബധിരയും മൂകയുമായ അമ്മയുടെ കയ്യിൽ നിന്നും നാലുവയസുകാരിയെ തെരുവുനായ കടിച്ചെടുത്തു. കുട്ടിയെ കടിച്ചു വലിച്ച് മുന്നോട്ട് കൊണ്ടു പോയ നായയിൽ നിന്നും മൽപ്പിടുത്തതിലൂടെയാണ് കുട്ടിയെ അമ്മ വീണ്ടെടുത്തത്. ഇരവിമംഗലം കിരി മുകളേൽ ജോമോൻ എൽസ ദമ്പതികളുടെ മകൾ എയ്ഞ്ചലിനെയാണ് തെരുവുനായ കടിച്ചു വലിച്ചത്.
നായയിൽ നിന്നും സാഹസികമായാണ് അമ്മ കുട്ടിയെ വീണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയോടെ കോട്ടയം കടുത്തുരുത്തിയിലായിരുന്നു നായയുടെ വന്യമായ ആക്രമണം. ബധിരയും മൂകയുമായ എൽസ കുട്ടിയെയുമായി നടന്നു പോകുകയായിരുന്നു. ഇതിനിടെയാണ് തെരുവുനായ ചാടി വീണ് കടിച്ചത്.
കുട്ടിയെ കടിച്ച് വലിച്ച് നായ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ അമ്മ കുട്ടിയെ പിടികൂടി. തുടർന്നു നായയുടെ അമ്മയും കുട്ടിയ്ക്ക് വേണ്ടി പിടിവലിയായി. ഇതിനിടെയാണ് കുട്ടിയ്ക്ക് പരിക്കേറ്റത്. സാരമായ പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ നാട്ടുകാരാണ് കുട്ടിയെയും അമ്മയേയും രക്ഷിച്ചത്.
https://www.facebook.com/Malayalivartha























