Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

12 FEBRUARY 2026 10:05 PM IST
മലയാളി വാര്‍ത്ത


കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. റോയിയുടെ മരണത്തിന് പിന്നില്‍ ആദായനികുതി വകുപ്പിന്റെ പീഡനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക വിലയിരുത്തല്‍. ബിസിനസ് രംഗത്തെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് റോയിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ ഭാഗമായി കൊച്ചിയിലെ റോയിയുടെ മൂന്ന് അടുത്ത സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ബിസിനസ് താല്പര്യങ്ങളില്ലാതെ റോയിയുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്നവരാണിവര്‍. മരിക്കുന്നതിന് മുന്‍പ് റോയിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ഈ മൊഴികളിലൂടെ അന്വേഷണ സംഘം ശ്രമിക്കുന്നത്.

 

 

 

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രമോഷനല്‍ വീഡിയോകള്‍ തയ്യാറാക്കിയിരുന്ന രണ്ട് യൂട്യൂബര്‍മാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. റോയിയുടെ ബിസിനസ് പങ്കാളികളുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, റോയിയുടെ മരണശേഷം സോഷ്യല്‍ മീഡിയ വഴി പലരും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ആദായനികുതി വകുപ്പിനെതിരെ നിലവില്‍ യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, മരണകാരണം ബിസിനസ്സ് സമ്മര്‍ദ്ദം മൂലമുള്ള ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്ന നടപടികളിലാണ് പോലീസ്. രാജകീയ ജീവിതം നയിച്ചിരുന്ന അദ്ദേഹം, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെത്തുടര്‍ന്ന് തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടയുന്നുവെന്നും ആഡംബര ജീവിതത്തിന് തടസ്സം നേരിടുന്നുവെന്നും തിരിച്ചറിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.


കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ പലപ്പോഴും പേര് വന്നിട്ടില്ലെങ്കിലും, അവരേക്കാളെല്ലാം വലിയ ആഡംബര ജീവിതമാണ് റോയി നയിച്ചിരുന്നത്. ദുബായിലെ ഗാരേജില്‍ മാത്രം 12 റോള്‍സ് റോയ്‌സ് കാറുകള്‍ ഉള്‍പ്പെടെ 150 കോടിയോളം വിലമതിക്കുന്ന വാഹനശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബംഗളൂരുവിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ റോയല്‍ സ്യൂട്ടിലായിരുന്നു താമസം. സ്വന്തമായി കൊട്ടാരസമാനമായ വീടുകളുണ്ടായിട്ടും കോടികള്‍ ചെലവാക്കി ഹോട്ടലില്‍ താമസിച്ചത് ഒരു 'ബ്രാന്‍ഡിംഗ്' തന്ത്രമായിരുന്നു. താന്‍ സാമ്പത്തികമായി അതിശക്തനാണെന്ന് ലോകത്തെയും നിക്ഷേപകരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം ഈ അതിരുകടന്ന ആഡംബരങ്ങളെ ഉപയോഗിച്ചു.

കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര ഏജന്‍സികള്‍ റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം യുഎഇയിലേക്ക് എത്തിക്കുന്നതിലെ തടസ്സങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. ആദായനികുതി വകുപ്പ് ചുമത്തിയ പിഴ അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, തുടര്‍ന്ന് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക ലഭ്യതയില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ബാങ്ക് വായ്പകളില്ലാതെ നിക്ഷേപകരില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ അന്വേഷണം കടുപ്പായതോടെ പണമൊഴുക്ക് തടസ്സപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുകയും ചെയ്തു. നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി എന്നാണ് വിലയിരുത്തല്‍.

 

സി.ജെ. റോയിയുടെ വിയോഗം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും ഇത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ പ്രോജക്റ്റുകളെല്ലാം സുരക്ഷിതമാണെന്നും ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള വീടുകള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കുമെന്നും എം.ഡി. സി.എ. ജോസഫ് വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (9 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends