യുവാവിനെ മരണം തട്ടിയെടുത്തത് ഏറെ നാളായി കാത്തിരുന്ന ജോലിയില്‍ കയറി മണിക്കൂറുകള്‍ക്കുള്ളില്‍..... മുംബൈ ഹൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളിയായ സഞ്ജു ഫ്രാന്‍സിസ് നാടിന്റെ നൊമ്പരമാകുന്നു...

യുവാവിനെ മരണം തട്ടിയെടുത്തത് ഏറെ നാളായി കാത്തിരുന്ന ജോലിയില്‍ കയറി മണിക്കൂറുകള്‍ക്കുള്ളില്‍..... മുംബൈ ഹൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളിയായ സഞ്ജു ഫ്രാന്‍സിസ് (38) നാടിന്റെ നൊമ്പരമാകുന്നു...
കണ്ണൂര്‍ ചാലാട് പടന്നപാലം 'കൃപ'യില്‍ പരേതനായ സണ്ണി ഫ്രാന്‍സിസിന്റെ മകന്‍ സഞ്ജുവിനെ മരണം തട്ടിയെടുത്തത് ഏറെ കാത്തിരുന്ന് കിട്ടിയ ജോലിയില്‍ കയറി മണിക്കൂറുകള്‍ക്കുള്ളിലാണ്. രണ്ടുമാസം മുമ്പാണ് ജോലിക്കായി മുംബൈയിലെത്തിയത്.
ഒ.എന്‍.ജി.സി.യുടെ കാറ്ററിങ് കരാര്‍ നോക്കുന്ന സറാഫ് കോര്‍പ്പറേഷനില്‍ ജോലിക്കു കയറിയത് അപകടം നടന്ന ചൊവ്വാഴ്ച രാവിലെയും.
അന്നേദിവസം രാവിലെ 11.30-ഓടെയാണ് മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ജു അടക്കം ഒമ്പതുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കടലില്‍ പതിച്ചത്.
സൈന്യത്തിലെ ജോലിക്കിടെ പിതാവ് മരിച്ചതിനാല്‍ അവിടെ ജോലികിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ജുവെന്ന് സഹപാഠിയായിരുന്ന വിശാഖ് പറയുന്നു. ഇത് വൈകിയതോടെയാണ് ജോലി തേടി സഞ്ജു മുംബൈയിലെത്തിയത്.
സഞ്ജുവിന്റെ അമ്മയും സഹോദരനും ഒരു ബന്ധുവും ബുധനാഴ്ച മുംബൈയിലെത്തി. മൃതദേഹം കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
മൃതദേഹപരിശോധന കഴിഞ്ഞ് വ്യാഴാഴ്ച ആംബുലന്‍സില്‍ നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനമെന്ന് സൂചന.
"
https://www.facebook.com/Malayalivartha























