ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ഇന്ന്... വൈകുന്നേരം നാലിന് നടക്കുന്ന യോഗത്തില്‍ വനംമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും

ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് നടക്കുന്ന യോഗത്തില്‍ വനംമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പൂര്‍ണതോതില്‍ നടപ്പായാല്‍ കേരളത്തിലുണ്ടാക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താനായി ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. ഈ വിഷയത്തില്‍ ഉയരുന്ന ആശങ്കകളും പരിഹാര സാദ്ധ്യതകളും ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഉത്തരവ് നടപ്പായാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരാവുന്ന നിരോധനവും നിയന്ത്രണവും സംബന്ധിച്ച് കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. മൂന്ന് മാസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
വനവിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലുളള സംസ്ഥാനമെന്നതടക്കം വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരളം നടത്തിയ ഇടപെടലുകളുമറിയിക്കും.
https://www.facebook.com/Malayalivartha























