ആക്സിഡന്റ് പറ്റി ജീവിതം മാറി മറഞ്ഞിട്ട് ഇന്നേക്ക് 8 വർഷം; അന്ന് ഈ സമയത്ത് ഞാൻ സർജറി കാത്ത് എലൈറ്റ് ഹോസ്പിറ്റലിൽ ഐസിയുവിൽ കിടക്കുന്നു; അതേ സമയത്ത് ഇന്ന് ഞാൻ മറ്റൊരു സർജറിക്ക് വേണ്ടി സർജറി കാത്ത് അമൃത ഹോസ്പിറ്റലിൽ കിടക്കുന്നു; ആക്സിഡന്റിന്റെ എട്ടാം വാർഷികത്തിൽ എനിക്കൊരു 8 ന്റെ പണി; ആഹാ എന്ത് രസം എന്നാലും തകരില്ല, തളരില്ല ജീവിതം മുൻപോട്ട് തന്നെ; വികാര നിർഭരമായ കുറിപ്പുമായി പ്രണവ്

ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിനെയും അദ്ദേഹത്തിന് താങ്ങായി ഓടിയെത്തിയ ഷഹാനയെയുംകേരളത്തിന് അപരിചിതരല്ല . ജാതിയ്ക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി ജീവിക്കുകയാണ് ഇരുവരും. മുൻപോട്ടുള്ള ഇരുവരുടെയും ജീവിതം എങ്ങനെയാകുമെന്ന് ചോദിച്ചവർക്ക് മുൻപിൽ പരസ്പരം സ്നേഹിച്ച് ജീവിക്കുകയാണ് ഷഹാനയും പ്രണവും.
കഴിഞ്ഞ ദിവസം പ്രണവിന് അപകടം സംഭവിച്ചിട്ട് 8 വർഷമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് ജൂൺ 29, ആക്സിഡന്റ് പറ്റി ജീവിതം മാറി മറഞ്ഞിട്ട് ഇന്നേക്ക് 8 വർഷം. അന്ന് ഈ സമയത്ത് ഞാൻ സർജറി കാത്ത് എലൈറ്റ് ഹോസ്പിറ്റലിൽ ഐസിയുവിൽ കിടക്കുന്നു. അതേ സമയത്ത് ഇന്ന് ഞാൻ മറ്റൊരു സർജറിക്ക് വേണ്ടി സർജറി കാത്ത് അമൃത ഹോസ്പിറ്റലിൽ കിടക്കുന്നു.
ആക്സിഡന്റിന്റെ എട്ടാം വാർഷികത്തിൽ എനിക്കൊരു 8 ന്റെ പണി. ആഹാ എന്ത് രസം... എന്നാലും തകരില്ല, തളരില്ല ജീവിതം മുൻപോട്ട് തന്നെ. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന ചങ്ക് കൂട്ടുകാർ, കട്ടക്ക് കൂടെ നിൽക്കുന്ന പാതി ഷഹാന കുട്ടിയും വീട്ടുകാരും. പിന്നെന്തിന് ഞാൻ തളരണം. ഇവരൊക്കെ ഇമ്മടെ കൂടെ ഉള്ളോടത്തോളം കാലം അങ്ങനെയൊന്നും ഇമ്മളെ തളർത്താനോ തകർക്കാനോ കഴിയില്ല... Love you all .
https://www.facebook.com/Malayalivartha























