Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

13 FEBRUARY 2026 06:20 AM IST
മലയാളി വാര്‍ത്ത

1931ൽ നിർമ്മിച്ച നോർത്ത്, സൗത്ത് ബ്ലോക്കുകൾ ഇനി 'യുഗ യുഗിൻ ഭാരത് മ്യൂസിയം'. രാഷ്‌ട്രപതി ഭവന് മുന്നിൽ റെയ്‌‌സീന കുന്നിലെ അധികാര കേന്ദ്രങ്ങളായ സൗത്ത്-നോർത്ത് ബ്ളോക്കുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങളും പടിയിറങ്ങുകയായിരുന്നു. ഇതോടെ 'ഇന്ത്യയുടെ അധികാരം റെയ്‌സീന കുന്നുകളിൽ' എന്ന വിശേഷണം ഇനി ചരിത്രം .

തന്റെ പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും.

ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ അടയാളമായ സൗത്ത് ബ്ളോക്കിലെ അവസാന മന്ത്രിസഭാ യോഗം ചേർന്നശേഷമാണ് ഇന്നലെ ഉച്ചയ്‌ക്ക് ഒന്നര മണിയോടെ സേവാ തീർത്ഥിലേക്ക് പ്രധാനമന്ത്രിയും മന്ത്രിമാരും പ്രവേശിക്കുന്നത്. തുടർന്ന് ഉദ്ഘാടനം ചെയ്യും.

ഇത് സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ്. മൂന്ന് കെട്ടിട സമുച്ചയങ്ങൾ ഉൾപ്പെടുന്ന സേവാതീർത്ഥ് നിർമ്മാണം 1,200 കോടി ചെലവിൽ. ഒന്നാം കെട്ടിടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രം.

കോൺഫറൻസ് ഹാളുകൾ, രാഷ‌്‌ട്രത്തലവൻമാർക്കുള്ള സ്വീകരണ മുറി എന്നിവയുമുണ്ട്. മറ്റു രണ്ടു കെട്ടിടങ്ങളിലായാണ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടറിയേറ്റും പ്രവർത്തിക്കുന്നത്.

കാബിനുകൾ ഒഴിവാക്കി തുറന്ന ഹാളിൽ റാങ്ക് വ്യത്യാസമില്ലാതെയാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പിടമുള്ളത്. 'ഇന്ത്യ ഹൗസ്': ഉന്നത യോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, പത്രസമ്മേളനങ്ങൾ എന്നിവയ്ക്കായി ആധുനിക കോൺഫറൻസ് ഹാൾ. അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും നൂതന സൈബർ സുരക്ഷാ ശൃംഖലകളും കെട്ടിടങ്ങൾക്ക് ഭൂകമ്പ പ്രതിരോധ ശേഷി. ഇന്ത്യൻ രൂപകൽപനയിൽ രാജസ്ഥാൻ ചെങ്കല്ലുകൊണ്ട് നിർമ്മാണം.

കർത്തവ്യ ഭവൻ രണ്ട് സമുച്ചയം

നോർത്ത് ബ്ളോക്കിലെ ധനകാര്യ മന്ത്രാലയവും സൗത്ത് ബ്ളോക്കിലെ പ്രതിരോധ മന്ത്രാലയവും മാത്രമല്ല, പലിടത്തായി പ്രവർത്തിച്ചിരുന്ന ആരോഗ്യ-കുടുംബക്ഷേമം, കോർപ്പറേറ്റ് കാര്യം, വിദ്യാഭ്യാസം സാംസ്കാരികം, നിയമ-നീതിന്യായം, വാർത്താ വിതരണ പ്രക്ഷേപണം, കൃഷി-കർഷക ക്ഷേമം, രാസവസ്തു- രാസവളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളും കർത്തവ്യ ഭവന്റെ രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നതാണ്.

അതേസമയം സൗത്ത് ബ്ലോക്കിലെ ഓഫീസിലായിരുന്നു 1947ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കീഴിലുള്ള ആദ്യ മന്ത്രിസഭാ യോഗം ചേർന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends