ബൈക്ക് അപകടത്തിൽ സർജറി ചെയ്തപ്പോൾ കഴുത്തിൽ പ്ലേറ്റ് ഇട്ടു; പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഫിസ്റ്റുല; കഴിക്കുന്ന ഭക്ഷണം ചെല്ലുന്നത് ശ്വാസകോശത്തിലേക്ക്; അന്നനാളത്തിലും ശ്വാസനാളത്തിലും ഉണ്ടായ ഫിസ്റ്റുല അടക്കുവാനും കഴുത്തിലെ മുഴ നീക്കം ചെയ്യുവാനും അടിയന്തരമായി സർജറി; വിധി ക്രൂരത കാണിക്കുമ്പോഴും തളരാതെ പ്രണവ്; പ്രാർത്ഥനയോടെ സുമനസ്സുകൾ; ഇന്ന് ഓപ്പറേഷൻ

ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിനെയും അദ്ദേഹത്തിന് താങ്ങായി ഓടിയെത്തിയ ഷഹാനയെയും കേരളത്തിന് അപരിചിതരല്ല. ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി ജീവിക്കുകയാണ് ഇരുവരും. മുൻപോട്ടുള്ള ഇരുവരുടെയും ജീവിതം എങ്ങനെയാകുമെന്ന് ചോദിച്ചവർക്ക് മുൻപിൽ പരസ്പരം സ്നേഹിച്ച് ജീവിക്കുകയാണ് ഷഹാനയും പ്രണവും.
കഴിഞ്ഞ ദിവസം പ്രണവിന് അപകടം സംഭവിച്ചിട്ട് 8 വർഷമായിരിക്കുകയാണ്. എന്നാൽ ഈ ദിനത്തിൽ അദ്ദേഹം ഒരു ഓപ്പറേഷനായി ആശുപത്രിയിലാണ്. തന്റെ ഓപ്പറേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അമൃത ഹോസ്പിറ്റലിൽ ഞാൻ ഒരു അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി അഡ്മിറ്റ് ആയിരിക്കുകയാണ്. 30 june 2022 വ്യാഴാഴ്ച എനിക്ക് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സഹായിക്കാൻ പറ്റുന്നവർ സഹായിക്കണേ.... 8 വർഷം മുൻപ് പറ്റിയ ബൈക്ക് അപകടത്തിൽ സർജറി ചെയ്തപ്പോൾ പ്രണവിന്റെ (ടുട്ടുമോൻ) കഴുത്തിൽ ഒരു പ്ലേറ്റ് ഇട്ടിരുന്നു.
കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഒരു ഫിസ്റ്റുല ഉണ്ടായി. ആ ഫിസ്റ്റുല ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ലങ്സിൽ പോകും. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ വയറി pegtube ഇട്ടിരിക്കുകയാണ്. ഇപ്പോൾ കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട്, കൊണ്ട് കഴുത്തിൽ ഇൻഫെക്ഷൻ ആയി ഒരു മുഴ വന്നു.
കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഉണ്ടായ ഫിസ്റ്റുല അടക്കുവാനും കഴുത്തിലെ മുഴ നീക്കം ചെയ്യുവാനും വേണ്ടി പ്രണവിനെ ( ടുട്ടുമോൻ ) ഇപ്പോൾ അടിയന്തരമായി ഒരു സർജറിക്ക് വേണ്ടി എറണാകുളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 30 june 2022 വ്യാഴാഴ്ച്ച ആണ് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്. ഓപ്പറേഷനും ആശുപത്രി ചിലവിനും തുടർചികിത്സക്കും വേണ്ടി ഏകദേശം 20 ലക്ഷം രൂപയോളം ആവിശ്യമായി വരും. സന്മനസ്സുള്ളവർ സഹായിക്കുക.
https://www.facebook.com/Malayalivartha
























