യാത്രയ്ക്കിടെ കാമുകന്‍ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍

ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസില്‍ ഇന്നലെ വൈകുന്നേരം 4ന് തൃശൂര്‍ കൊടകരയ്ക്ക് സമീപം യാത്രയ്ക്കിടെ കാമുകനായ യുവാവ് ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം വലിയമല സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശൂര്‍ ചാലക്കുടി പേരാമ്പ്ര സ്വദേശി ശ്രീജിത്താണ് (22)മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ട്രാക്കില്‍ കണ്ടെത്തിയ ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത് വലിയമല സ്വദേശിനി വിനീഷയാണ് (21). വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ വിനീഷയെ മൂന്നുദിവസം മുമ്പാണ് നാട്ടില്‍ നിന്ന് കാണാതായത്. വിനീഷയുടെ ഭര്‍ത്താവ് വലിയമല പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയാണ് യുവാവ് ട്രെയിനില്‍ നിന്ന് ചാടിയതുമായി ബന്ധപ്പെട്ട് ഇവര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
വിനീഷയെ കണ്ടെത്താന്‍ സൈബര്‍പൊലീസ് സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. വിനീഷയുടെ ചേച്ചിയെ വിവാഹം ചെയ്തയച്ച ചാലക്കുടിയില്‍ നിന്നുപഠിക്കുന്നതിനിടെയാണ് വിനീഷ ശ്രീജിത്തുമായി പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായെങ്കിലും വിനീഷയെ നെടുമങ്ങാട് സ്വദേശിയായ ഒരാള്‍ക്കൊപ്പം ഏതാനുംവര്‍ഷംമുമ്പ് വിവാഹം ചെയ്തയച്ചു.
ഇതില്‍എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുണ്ട്. കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് വെള്ളിയാഴ്ച ഇവര്‍ നാടുവിട്ടത്. ശ്രീജിത്ത് ട്രെയിനില്‍ നിന്ന് ചാടിയതിന്റെ കാരണം വ്യക്തമല്ല. നാട്ടില്‍ നിന്നെത്തിയ ഫോണ്‍കോളിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന. വിനീഷയെ വലിയമല പൊലീസ് കസ്റ്റഡിയില്‍വാങ്ങി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























