മുഖ്യനും കുടുംബത്തിനുമെതിരെ സിബിഐ അന്വേഷണം; സിസിടിവിയില്‍ കുടുങ്ങി പിണറായി; രാജ്യ സുരക്ഷയ്ക്ക് ഭീഷണി

മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ചു പ്രതിപക്ഷ നേതാവ്. നേരത്തേ സ്വപ്നയെ പിന്തുണയ്ക്കില്ലെന്ന് നിലപാടെടുത്ത വിഡി സതീശന്‍ തന്നെയാണ് ഇപ്പോള്‍ സ്വപ്‌നയ്ക്കുവേണ്ടി കളത്തിലിറങ്ങുന്നത്. സ്വപ്നയുടെ ആരോപണം ഗുരുതരമാണ്. മെന്റര്‍ വിഷയത്തില്‍ തെറ്റായ വിവരം സഭയില്‍ നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുംമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ബാഗ് മറന്ന് വെച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് മാറ്റിപ്പറയേണ്ടിവന്നു. ബാഗുകള്‍ കൊണ്ടുപോയത് ഒരാളാണ് എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതായി മാറുമോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.
സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്ത് കേസും അവര്‍ ഉന്നയിച്ച ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇ.ഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യവും സതീശന്‍ മുന്നോട്ടു വെച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുനന സമയത്ത് ഉയര്‍ന്ന ഒരു ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യമറ പരിധിക്കണമെന്ന് പറഞ്ഞയാളാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. ഇന്നത് അദ്ദേഹത്തിന് നേര്‍ക്കുതന്നെ വന്നിരിക്കുയാണ്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ സഭയില്‍ പറഞ്ഞത്, ബാഗേജ് വിമാനത്താവളത്തിലൂടെ കൊണ്ടുപോയത് വ്യക്തിയാണെന്നാണ്. അത് തെറ്റാണ്. മെമൊന്റോ ആയ ആറന്മുളക്കണ്ണാടിയാണ് ബാഗേജിലെങ്കില്‍ അത് ഡിപ്‌ളോമാറ്റിക് ബാഗേജ് ആകുന്നതെങ്ങനെ? ആറന്മുള കണ്ണാടിക്ക് അത്ര ഗമയുണ്ടോ? ദുബായിലെത്തുമ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ബാഗേജ് ആണെന്ന് പറഞ്ഞാല്‍ കാര്യമില്ല, ഏതു മുഖ്യമന്ത്രിയെന്ന് അവര്‍ ചോദിക്കും. പക്ഷേ, ദുബായ് കോണ്‍സുലേറ്റിന്റെ അനുമതിയോടെ ഡിപ്‌ളോമാറ്റിക് ചാനലില്‍ പോയാല്‍ അവിടുത്തെ എയര്‍പോര്‍ട്ടില്‍ ക്‌ളിയര്‍ ചെയ്ത് എടുക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.സ്വര്‍ണക്കടത്ത് കേസ് ഇ ഡി മാത്രം അന്വേഷിക്കേണ്ടതില്ലെന്നും, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അന്വേഷിക്കേണ്ടത് സിബിഐയാണ്.
സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളെ ആരെയും വിശ്വാസമില്ലെന്നും, സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഇന്നലെ കടുത്ത ആരോപണങ്ങളാണ് സ്വപ്ന മുഖ്യമന്ത്രിക്കും, കുടുംബത്തിനും സ്വപ്‌ന ഉന്നയിച്ചത്. നിയമവിരുദ്ധമായിട്ടാണ് ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന ആരോപിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത്. അത് പൂര്‍ണ്ണമായും വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്നാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ പ്രതിനിധിക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് ലീലാ റാവിസ് ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനില്‍ നടക്കുന്ന ഡി ലിറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുക. ഹോട്ടലിലേക്ക് മടങ്ങുക. വീണ്ടും വിമാനത്താവളത്തിലേക്ക് ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷെഡ്യൂള്‍. അതിനെ വളച്ച് തിരിച്ചത് ഞാനാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഷാര്‍ജാ ഷെയ്ഖിന്റെ യാത്രാ റൂട്ട് താന്‍ വഴി തിരിച്ചുവിട്ടു കൊടുത്തുവെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇത് തടസ്സപ്പെടുത്താന്‍ വ്യവസായി എം എ യൂസഫലിയുടെ ആളുകള്‍ ശ്രമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ല താന്‍ വഴി തിരിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയമാണ് ഷാര്‍ജാ ഷെയ്ഖിന്റെ കേരളത്തിലെ പരിപാടികളുടെ റൂട്ട് തീരുമാനിച്ചത്.
എയര്‍പോര്‍ട്ടില്‍ നിന്നും താമസിക്കുന്ന ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനിലേക്കും തിരിച്ച് ഹോട്ടലില്‍ നിന്ന് എയര്‍പ്പോര്‍ട്ടിലേക്കുമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. അന്നത്തെ എഡിജിപി മനോജ് എബ്രഹാമിനും ശിവശങ്കറിനും പൈലറ്റ് വാഹനങ്ങള്‍ക്ക് മെസേജ് കൊടുത്ത് താന്‍ ഇടപെട്ടാണ് റീ റൂട്ട് ചെയ്‌തെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























