പിണറായി കാലിട്ടടിക്കുമ്പോള്‍ നെഞ്ചത്തടിച്ച് കോടിയേരി മൂത്ത മകന്റെ ഡിഎന്‍എ ഫലം കുത്തിപ്പൊക്കി? ഇനി അഴിക്കുള്ളിലോ?

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനെതിരെ നിര്‍ണായക നീക്കവുമായി പീഡനത്തിന് ഇരയായ ബീഹാര്‍ സ്വദേശി. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഇക്കാര്യം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു കൊറോണ ലോക്ഡൗണ്‍ മൂലം പരിഗണിച്ചിരുന്നില്ല. ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അത് കോടതിയ്ക്ക് കൈമാറുകയായിരുന്നു. ഈ ഫലമാണ് പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13നാണ് കോടിയേരി പുത്രനെതിരെ പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും അതിനാല്‍ അച്ഛന്‍ ആരെന്ന് അവന്‍ അറിയണമെന്നുമാണ് യുവതി നിലപാട് എടുത്തത്. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സ്വപ്‌ന സുരേഷിന്റെ മാധ്യമങ്ങള്‍ക്ക് മുന്നേയുള്ള വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം തള്ളുന്ന നിലപാടാണ് പിണറായി നിയമസഭയില്‍ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
യുഎഇ യാത്രക്കിടെ ബാഗേജ് മറന്നിട്ടില്ലെന്നതും, പിഡബഌൂസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ തന്റെ കമ്പനിയും മെന്ററാണെന്നന്ന് വീണ പറഞ്ഞിട്ടില്ലെന്നുമയിരുന്നു മറുപടി. മെന്റര്‍ വിവാദത്തില്‍ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചര്‍ച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ ഈ പ്രതിപക്ഷനീക്കം.
വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കിന്റെ വെബ്‌പേജിലാണ് ജെയിക് ബാലകുമാര്‍ മെന്ററാണെന്ന് പ്രതിപാദിച്ചിട്ടുള്ളത്. ഇത് മാത്യൂ കുഴല്‍നാടന്‍ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി തന്റെ മകള്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അറിയിക്കുകയും യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ക്ഷോഭിക്കുകയും ചെയ്തു.
പിന്നാലെ മാത്യൂ കുഴല്‍നാടന്‍ തന്റെ പ്രസ്താവന തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്നതോടെ വീണയുടെ സ്ഥാപനമായ എക്‌സലോജിക്കിന്റെ വെബ്‌സൈറ്റില്‍ നിന്നും ജെയിക്കിന്റെ ചിത്രങ്ങളും പരാമര്‍ശിച്ചിരുന്ന ഭാഗങ്ങള്‍ പരാര്‍ശിച്ചവ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതും മാത്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha
























