കനത്ത മഴ.....കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്, ജില്ലയിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി...കോളേജുകള്‍ക്ക് അവധി ബാധകമല്ല

കനത്ത മഴ.....കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്, ജില്ലയിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി...കോളേജുകള്‍ക്ക് അവധി ബാധകമല്ല.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്.
താലൂക്കുകളിലെ അങ്കണവാടികള്‍ക്കും അവധിയാണ്. അതേസമയം കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്നും ജില്ലയില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലായ് ഒന്നിന് മാത്രമാണ് അവധി.
https://www.facebook.com/Malayalivartha
























