വാക്‌സിന്‍ എടുത്തിട്ടും...... നായ കടിച്ചതിനെത്തുടര്‍ന്ന് മകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നതായി ശ്രീലക്ഷ്മിയുടെ പിതാവ്, പരീക്ഷയ്ക്ക് പോയി മടങ്ങി വന്നപ്പോള്‍ പനിയുണ്ടായിരുന്നു, മരുന്നു വാങ്ങി കൊടുത്തു, പിറ്റേന്ന് രാവിലെ എഴുന്നേ്റ്റ് വെള്ളം കുടിച്ചപ്പോള്‍ ലക്ഷണം കാട്ടി തുടങ്ങി, മകളുടെ വേര്‍പാടി താങ്ങാനാവാതെ നെഞ്ചുപൊട്ടി കരഞ്ഞ് പിതാവ്

നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് നാല് വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മിയാണ് (19) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നിന് മരിച്ചത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ ബി.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
കഴിഞ്ഞ മേയ് 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ കടിയേറ്റിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള വാക്‌സിന്‍ ശ്രീലക്ഷ്മി എടുത്തിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. അമ്മ: സിന്ധു. സഹോദരങ്ങള്‍: സനത്ത്, സിദ്ധാര്‍ത്ഥന്‍.
നായയുടെ കടിയേറ്റ മേയ് 30, ജൂണ്‍ രണ്ട്, ആറ്, 27 തീയതികളില്‍ ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് വാക്‌സിന്‍ എടുത്തത്. ലക്ഷണങ്ങള്‍ കാട്ടിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് കരഞ്ഞ് പറയുന്നു.
https://www.facebook.com/Malayalivartha