ഓരോരോ യോഗങ്ങളേ... അമിത് ഷാ നടത്തിയ സൈലന്റ് അറ്റാക്ക് അറിയാന്‍ ഫഡ്‌നാവിസ് പോലും വൈകി; മുഖ്യമന്ത്രി കുപ്പായവുമിട്ട് രാജ്ഭവനിലെത്തിയപ്പോഴാണ് ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയെന്നറിഞ്ഞത്; ശ്രദ്ധനേടി കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം

അമിത് ഷാ നടത്തിയ സൈലന്റ് അറ്റാക്കില്‍ ശിവസേന മാത്രമല്ല ബിജെപി പോലും ഞെട്ടിയിരിക്കുകയാണ്. പല ബിജെപി നേതാക്കള്‍ക്ക് പോലും, എന്തിന് ദേവേന്ദ്ര ഫഡ്‌നാവിസിന് പോലും അവസാന നിമിഷം പോലും എന്ത് സംഭവിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞില്ല. ഏക്‌നാഥ് ഷിന്‍ഡെയായിരിക്കും മുഖ്യമന്ത്രിയെന്നത് ഫഡ്‌നാവിസ് അറിഞ്ഞിരുന്നില്ല. താന്‍ തന്നെ മുഖ്യമന്ത്രിയെന്ന് ഫഡ്‌നാവിസ് കരുതി. അങ്ങനെയല്ലെന്ന് അവസാനഘട്ടത്തില്‍ മാത്രമാണ് ദേശീയ നേതൃത്വം അദ്ദേഹത്തോടു പറഞ്ഞത്. മന്ത്രിസഭയില്‍ രണ്ടാമനായിരിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടില്ല എന്നും അറിയുന്നു.
മഹാരാഷ്ട്രയില്‍ ശിവസേന, ബിജെപി സഖ്യം വീണ്ടും രൂപപ്പെട്ടതോടെ കേന്ദ്രത്തില്‍ വീണ്ടും സേനയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന് ഇനി വ്യക്തമാകേണ്ടതുണ്ട്. 2019 നവംബറില്‍ മഹാരാഷ്ട്രയില്‍ സഖ്യമില്ലാതായപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് സേനയുടെ അരവിന്ദ് സാവന്ത് രാജിവച്ചു, സേന എന്‍ഡിഎയില്‍ നിന്നു പിന്‍മാറി.
അതിനിടെ ഒരു മലയാളി കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജന്‍മഗ്രാമത്തില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമാക്കാനുളള തിരക്കിലാണ് കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം. സ്‌കൂള്‍ സ്ഥാപിച്ച്, നടത്താന്‍ ഫാ. ടോമി പ്രസിഡന്റായ പാഞ്ചഗണിയിലെ സെന്റ് സേവ്യേഴ്‌സ് എജ്യുക്കേഷന്‍ ട്രസ്റ്റിനെ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു ഷിന്‍െഡ ചുമതലപ്പെടുത്തിയത്.
സത്താറ ജില്ലയിലെ മഹാബലേശ്വറിനടുത്താണ് ഷിന്‍ഡെയുടെ ജന്‍മഗ്രാമമായ തപോള. ഇതിനടുത്ത് പാഞ്ചഗണിയില്‍ റെഡ്‌ക്രോസിനു കീഴിലുള്ള ബെല്‍ എയര്‍ ആശുപത്രിയുടെ ഡയറക്ടര്‍ കൂടിയാണു ഫാ. ടോമി. ആരോഗ്യവകുപ്പിന്റെ അധികച്ചുമതല ഷിന്‍ഡെ വഹിച്ചപ്പോള്‍ 2019ല്‍ മഹാബലേശ്വര്‍ താലൂക്ക് ആശുപത്രിയും 14 സബ് സെന്ററുകളും നടത്തുന്ന ചുമതല റെഡ്‌ക്രോസ് ആശുപത്രിക്ക് കൈമാറുകയായിരുന്നു.
ആശുപത്രിയുടെ നിലവാരം ഉയര്‍ത്തിയതോടെയാണ് തന്റെ ഗ്രാമത്തില്‍ സ്‌കൂള്‍ തുടങ്ങണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടത്. കൊയ്‌ന അണക്കെട്ടിന്റെ പദ്ധതി പ്രദേശത്തുള്ള തപോള ഗ്രാമത്തിലെ ജലാശയത്തിലാണ് ഷിന്‍ഡെയുടെ 2 മക്കള്‍ മുങ്ങിമരിച്ചത്. ജന്‍മഗ്രാമത്തിലെ വീട്ടില്‍ ഇപ്പോള്‍ അച്ഛന്‍ താമസിക്കുന്നു.
അതേസമയം ശിവസേനയ്ക്ക് ലോക്‌സഭയില്‍ 19, രാജ്യസഭയില്‍ 3 എന്നിങ്ങനെയാണ് അംഗബലം. ഇതില്‍ ആരൊക്കെ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം, ആരൊക്കെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം എന്നു വ്യക്തമാകാനുണ്ട്. 15 എംപിമാരെങ്കിലും തനിക്കൊപ്പമെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയും ലോക്‌സഭാംഗമാണ്. രാജ്യസഭാംഗങ്ങളായ സഞ്ജയ് റൗത്തും അനില്‍ ദേശായിയും പ്രിയങ്ക ചതുര്‍വേദിയും ഉദ്ധവ് പക്ഷത്താണ്.
എംഎല്‍എമാരുടെ അംഗബലം കൂറുമാറ്റ വിഷയത്തില്‍ പ്രസക്തമാണ്. എന്നാല്‍, ചിഹ്നത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനമെടുക്കേണ്ടിവന്നാല്‍, എംഎല്‍എമാരുടെ മാത്രമല്ല, എംപിമാരുടെ എണ്ണവും പാര്‍ട്ടി ദേശീയ സമിതിയിലെ ഭൂരിപക്ഷം ആര്‍ക്കെന്നതും പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സേനാ അംഗങ്ങളുടെ എണ്ണവും കണക്കിലെടുത്തേക്കാം. കേരള കോണ്‍ഗ്രസിന്റെ 'രണ്ടില' ചിഹ്നം വിഷയത്തില്‍, തദ്ദേശസ്ഥാപനങ്ങളിലെ അംഗബലം പരിഗണിക്കാതിരുന്നതിന് സമയക്കുറവ് ആണ് കമ്മിഷന്‍ പറഞ്ഞ കാരണങ്ങളിലൊന്ന്.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നത് ഫഡ്‌നാവിസാണ്. മുഖ്യമന്ത്രിസ്ഥാനം തനിക്കെന്ന് ഏക്‌നാഥ് ഷിന്‍ഡെയോട് ബിജെപി നേതൃത്വം നേരത്തെ പറഞ്ഞിരുന്നുവെന്നു സൂചനയുണ്ട്. കാര്യങ്ങളുടെ കിടപ്പു മനസിലായപ്പോഴാണ് താന്‍ മന്ത്രിസഭയിലില്ലെന്ന വ്യക്തിപരമായ തീരുമാനം ഫഡ്‌നാവിസ് പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ സുസ്ഥിരമായി മുന്നോട്ടുപോകണമെങ്കില്‍ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്നു പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെ അമിത് ഷായുടെ സൈലറ്റ് അറ്റാക്ക് ഫലം കണ്ടു.
"
https://www.facebook.com/Malayalivartha
























