രാഹുല്‍ ഗാന്ധി എംപി ഇന്ന് രാവിലെ വയനാട്ടിലെത്തും..... ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തില്‍ യുഡിഎഫ് എംഎല്‍എമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും

രാഹുല്‍ ഗാന്ധി എംപി ഇന്ന് രാവിലെ വയനാട്ടിലെത്തും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും.
ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തില്‍ യുഡിഎഫ് എംഎല്‍എമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും.
നാളെ മലപ്പുറം ജില്ലയിലെ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം മൂന്നിന് ഡല്‍ഹിയിലേക്ക് മടങ്ങും. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് തകര്‍ത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്.
"
https://www.facebook.com/Malayalivartha
























