ഒടുവില്‍ പിടിയില്‍..... വിവാഹം കഴിഞ്ഞ ആദ്യ ദിവസം രാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരന്‍ പിടിയിലായത് 19 വര്‍ഷത്തിനുശേഷം...

ഒടുവില്‍ പിടിയില്‍..... വിവാഹം കഴിഞ്ഞ ആദ്യ ദിവസം രാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരന്‍ പിടിയിലായത് 19 വര്‍ഷത്തിനുശേഷം... പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരന്‍ 19 വര്‍ഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പോലീസിന്റെ വലയിലായത്.
മുഹമ്മദ് ജലാല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ആള്‍മാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.
ആദ്യരാത്രിതന്നെ ആഭരണങ്ങളും പണവുമായി മുങ്ങിയശേഷം ഒളിവിലായിരുന്നു. സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha
























