കാലിക്കറ്റ് സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സംഭവം സെക്യൂരിറ്റി യൂണിഫോമിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ! വിമുക്ത ഭടൻ കൂടിയായ സുരക്ഷാ ജീവനക്കാരൻ മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കാലിക്കറ്റ് സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. സെക്യൂരിറ്റി യൂണിഫോമിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. പിന്നാലെ വിമുക്ത ഭടൻ കൂടിയായ സുരക്ഷാ ജീവനക്കാരൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.
സംഭവസമയത്ത് കാലിക്കറ്റ് സർവ്വശാലയ്ക്ക് സമീപത്തുള്ള സ്‌കൂളിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം യൂണിവേഴ്‌സിറ്റി വളപ്പിൽ എത്തിയതാണ് വിദ്യാർത്ഥിനി. യൂണിവേഴ്‌സിറ്റി പരിസരത്തെ കാട് മൂടിയ സ്ഥലത്ത് വെച്ചായിരുന്നു സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. മണികണ്ഠനെ പിരിച്ചുവിടുമെന്ന് കാലിക്കറ്റ് സർവ്വകലാശാല അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് പ്രതി പീഡനം നടത്തിയിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് മണികണ്ഠൻ ജോലി ചെയ്തുവരുന്നത്. നിലവിൽ തേഞ്ഞിപ്പാലം പോലീസിന്റെ കസ്റ്റഡിയിലാണ് മണികണ്ഠൻ ഇപ്പോഴുള്ളത്. ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
അതേസമയ വള്ളിക്കുന്ന് സ്വദേശിയാണ് മണികണ്ഠൻ. തേഞ്ഞിപ്പാലത്തെ സ്‌കൂളിൽ നിന്ന് മൂന്ന് വിദ്യാർത്ഥിനികൾ ക്യാമ്പസിനുള്ളിലൂടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇവരെ മണികണ്ഠൻ തയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പെൺകുട്ടികളിൽ ഒരാളെ മണികണ്ഠൻ പിന്നീട് തിരിച്ച് വിളിക്കുകയും പീഡിപ്പിക്കുകയുമാണ് ചെയ്തത്. 12 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
https://www.facebook.com/Malayalivartha