മുഖ്യമന്ത്രി കുപ്പായം തയ്ക്കുന്നവരെ കാലുവാരി ബിജു രമേശ്…. അടുത്ത മുഖ്യമന്ത്രി വെള്ളാപ്പള്ളിയെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി; ബിജെപിക്കും ആശ്വാസം

മുഖ്യമന്ത്രി കുപ്പായം തുന്നിയവരെ ഇല്ലാതാക്കി ബിജു രമേശ് വാര്‍ത്തകളില്‍ നിറയുന്നു. കേരളത്തിലെ അനിഷേധ്യ സമുദാ നേതാവായ വെള്ളാപ്പള്ളി നടേശന്‍ ബിജെപിയോടൊപ്പം ചേര്‍ന്നതോടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് ഇരിക്ക പൊറുതി വന്നില്ല. മോഡിയുടെ തന്ത്രത്തില്‍ വെള്ളാപ്പള്ളിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം പോലും വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് പതിനഞ്ച് സീറ്റെങ്കിലും നേടിയാല്‍ മറ്റ് പാര്‍ട്ടികളെ കാലുവാരി മുഖ്യമന്ത്രിയാകാമെന്ന് വെള്ളാപ്പള്ളിയും കണക്കു കൂട്ടി.
അപ്പോഴാണ് ബിജു രമേശിന്റെ വരവ്. വെള്ളാപ്പള്ളിയെ തകര്‍ക്കുന്ന ആരോപണമാണ് ബിജു ഉന്നയിച്ചത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും അതില്‍ വെള്ളാപ്പള്ളിയുടേയും മകന്റേയും പങ്ക് വലുതാണെന്നുമുള്ള ബിജുവിന്റെ വെളിപ്പെടുത്തല്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി. ഇക്കാര്യത്തില്‍ ശ്രീനാരായണീയരെ വെള്ളാപ്പള്ളിയ്‌ക്കെതിരെ തിരിക്കാന്‍ കഴിഞ്ഞു.
കെ.എം. മാണി സിപിഎമ്മുമായി സഹകരിച്ച് മുഖ്യമന്ത്രിയാകുമെന്ന ഘട്ടത്തിലാണ് ബിജു ബാര്‍ കോഴയുമായി ആദ്യം രംഗത്ത് വന്നത്. ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെ മാണിയ്‌ക്കെതിരെ ബിജു രംഗത്തു വന്നു. തുടര്‍ന്ന് മാണിയുടെ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ച പാതിവഴിയില്‍ ഉപേക്ഷിച്ചു.
എന്നാല്‍ വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ ക്രിമിനല്‍ കുറ്റമാണ് ബിജു ഉന്നയിക്കുന്നത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ കേസ് പുനരന്വേഷിച്ചാല്‍ ഈ മൊഴികളെല്ലാം പൊലീസിന് പരിശോധിക്കേണ്ടി വരും. അതിനിടെ സ്വാമിയുടെ മരണത്തില്‍ ബിജു രമേശ് പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജിയും നല്‍കി. അടുത്തയാഴ്ച ഇത് കോടതി പരിഗണിക്കും.
അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒട്ടും വൈകരുതെന്നു കെപിസിസി അധ്യക്ഷന്‍ വി എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങള്‍ക്കു കൂടി തൃപ്തി വരുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഏതായലും െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് തന്നെയാകും നിര്‍ണ്ണായകം. സംഭവത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയേക്കും. സിപിഎമ്മും ഈ ആവശ്യവുമായി രംഗത്തുള്ളതിനാലാണ് ഇത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് സിബിഐ എത്തിയാലും കേസില്‍ നിന്ന് തടിയൂരാമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. ശിവഗരി മഠത്തില്‍ അബ്ദുള്‍ നാസര്‍ മദനിയുമായി ചേര്‍ന്നാണ് ആര്‍എസ്എസ് നീക്കങ്ങളെ ശാശ്വതീകാനന്ദ മുമ്പ് പരാജയപ്പെടുത്തിയത്. അന്ന് മുതല്‍ തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തിനും സ്വാമിയോട് താല്‍പ്പര്യക്കുറവുണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയ സഖ്യം കൂടി കണക്കിടലുടുക്കുമ്പോള്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ ബിജെപി എത്തുമെന്നാണ് എസ്എന്‍ഡിപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha