Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

വിവാഹപരസ്യങ്ങളില്‍ കല്യാണരാമനായി ആട് ആന്റണി, വീക്കനസ് സ്ത്രീകളോട്, ഭാര്യമാര്‍ ഇരുപതോളം, ആന്റണിയുടെ കല്യാണകേസുകള്‍ കണ്ട് പോലീസ് ഞെട്ടി

13 OCTOBER 2015 10:38 AM IST
മലയാളി വാര്‍ത്ത.

അല്‍പം പ്രയാസപ്പെട്ടാണെങ്കിലും ഒടുവില്‍ പോലീസ് ആടിനെ പിടികൂടി. വെറും ആടല്ല. ആട്ടിന്‍തോലിട്ട ആന്റണി, അതായത് ആട് അന്റണി. ആര്‍ക്കും തിരിച്ചറിയാത്ത രൂപത്തിലും ഭാവത്തിലുമാണ് ആ്ന്റണി ഇത്രയും നാള്‍ സഞ്ചരിച്ചിരുന്നതെങ്കിലും ഏറ്റവും ഒടുവില്‍ പോലീസിന്റെ കൈയ്യില്‍ പെട്ടു. പല പേരുകളില്‍ പല രൂപത്തില്‍ പല നാടുകളില്‍ ആന്റണി ജീവിച്ചു. മോഷണങ്ങളിലൂടെ വികസിക്കുന്ന ആന്റണിയുടെ \'ആടുജീവിത\'ത്തിന്റെ കഥ വിസ്തൃതമായ ദാമ്പത്യ ബന്ധങ്ങളുടെയും കഥയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇരുപതോളം ഭാര്യമാരുള്ള ആട് ആന്റണിയുടെ കഥ ഏറെ വ്യത്യസ്തമാണ്.
കോടമ്പാക്കത്ത് സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതല്‍ കെട്ടുപ്രായം കഴിഞ്ഞ സെയില്‍സ് ഗേള്‍ വരെ. പൊലീസുകാരനെ കുത്തി ക്കൊലപ്പെടുത്തി കടന്ന ആട് ആന്റണി എന്ന ആന്റണിയുടെ (49) ഭാര്യാശേഖരം കണ്ടു പൊലീസ് ഞെട്ടിപോയി. ആന്റണിയെ തേടിപ്പോയ അന്വേഷണ സംഘത്തിന് ഇതേവരെ കണ്ടെത്താനായത് ഇരുപതോളം ഭാര്യമാരെയാണ്. സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ബിസിനസുകാരനായും കംപ്യൂട്ടര്‍ പ്രഫഷനലായും വേഷമിട്ട ആട് ആന്റണി ജാതിയും മതവും മാറ്റി നവവരനാകുന്നതിലും വിരുതനാണ്. കബളിപ്പിക്കപ്പെട്ടെന്നു ഭാര്യമാര്‍ തിരിച്ചറിയുമ്പോഴേക്കും തിരിച്ചു പോകാനാകാത്ത സിസ്സഹായാവസ്ഥയില്‍ അവര്‍ എത്തിക്കഴിഞ്ഞിരുന്നു.
സ്ത്രീകളോടാണ് ആന്റണിയ്ക്ക് കൂടുതലും താല്‍പര്യം. പ്രായം ഏതായാലും ആന്റണിയ്ക്ക് പ്രശ്‌നമില്ല. ഒളിത്താവളങ്ങളില്‍ സ്ത്രീസ്പര്‍ശം ഏല്‍ക്കാത്ത സ്ഥലങ്ങള്‍ ഇല്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു. പൊലീസ് െ്രെഡവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും സന്തതസഹചാരി സൂസനെ ഒപ്പം കൂട്ടിയിരുന്നു.
സ്ത്രീകളെ വശീകരിക്കാനും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാനുമുള്ള ഉപാധികൂടിയായിരുന്നു ഓരോ കവര്‍ച്ചയും. ഒന്നിലധികം സ്ത്രീകളെ ഒരേ സമയം വീട്ടില്‍ പാര്‍പ്പിക്കുക ആന്റണിക്കു ശീലമാണ്. 2002ല്‍ അന്നത്തെ കൊല്ലം ഈസ്റ്റ് സിഐ ടി. എഫ്. സേവ്യറും സംഘവും കോഴിക്കോട് എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ നിന്ന് ആന്റണിയെ പൊക്കുമ്പോള്‍ ഇയാള്‍ മൂന്നാമത്തെ വിവാഹത്തിനു കല്ല്യാണക്കുറി അടിച്ചു മണവാളനായി കാത്തിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ഭാര്യമാരില്‍ ഒരാള്‍ ഗര്‍ഭിണി. ജയില്‍ മോചിതനായ ശേഷവും പഴയ ശീലങ്ങള്‍ ആന്റണി മറന്നില്ല. പത്തു വര്‍ഷത്തിനുശേഷം ഇയാളെ തേടി ഉള്ളൂരിലെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ അവിടെയുമുണ്ടായിരുന്നു രണ്ടു ഭാര്യമാര്‍. അതിലൊരാളും ഗര്‍ഭിണി.

തൃശൂര്‍ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ \'ഔദ്യോഗിക\' ഭാര്യ. കൊല്ലം നഗരത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ വാടകവീട്ടില്‍ അമ്മയ്‌ക്കൊപ്പം ആന്റണി താമസിക്കുമ്പോഴായിരുന്നു വിവാഹം. ടേപ്പ് റിക്കോര്‍ഡര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി ചെറുകിട മോഷണങ്ങള്‍ക്കു ജാമ്യത്തില്‍ കഴിയുന്ന കാലം. വിവാഹ പരസ്യത്തിലൂടെയാണു സോജയെ പരിചയപ്പെട്ടത്. നാട്ടില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണ വിദഗ്ധനെന്നും ബന്ധുക്കള്‍ ഗള്‍ഫിലാണെന്നും പെണ്ണിന്റെ വീട്ടുകാരെ ധരിപ്പിച്ചു. തൃശൂരില്‍ നടന്ന വിവാഹത്തിനുമുണ്ടായിരുന്നു പ്രത്യേകതകള്‍.

ബന്ധുക്കളെന്ന പേരില്‍ കൊല്ലത്തു നിന്നു കല്ല്യാണത്തിനെത്തിയതു കോട്ടയ്ക്കകം വാര്‍ഡിനു സമീപം കെട്ടിട നിര്‍മാണത്തിനു തമ്പടിച്ചിരുന്ന പാറശാല സ്വദേശികള്‍. മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമായിരുന്നു പ്രതിഫലം. കുണ്ടറ കുമ്പളത്തെ ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ അങ്ങനെ ആദ്യവിവാഹം തട്ടിക്കൂട്ടി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.
വിവാഹ പരസ്യങ്ങളിലെ പുനര്‍വിവാഹ കോളത്തിലാണ് ആട് ആന്റണി കല്യാണരാമനായി സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടു മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇതോടൊപ്പം നല്‍കും. അടുത്ത പരസ്യത്തില്‍ പുതിയ നമ്പര്‍ സ്ഥാനം പിടിക്കും. പരസ്യത്തില്‍ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്ത ഒന്നുണ്ട്: പ്രായം. അത് സ്ഥിരമായി 43 തന്നെ. പെണ്ണു കാണാനെത്തുമ്പോള്‍ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറുന്നയാളാണ്. ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തു ഫുള്‍്‌ലസീവ് വേഷത്തില്‍ എത്തുന്ന ആന്റണിയെ ആരും ബഹുമാനിച്ചുപോകും. ആദ്യ ഭാര്യ മരിച്ചുപോയെന്നും നാട്ടില്‍ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വിവാഹം ആര്‍ഭാടം കൂടാതെ വേണമെന്നതാണു മറ്റൊരു ആവശ്യം. \'നന്മ നിറഞ്ഞ\' ആന്റണിയെ ആരും സംശയിക്കില്ല.
തിരുവല്ലക്കാരി കൊച്ചുമോള്‍ പക്ഷേ, വിട്ടുവീഴ്ചയ്ക്കു തയാറായില്ല. മുംബൈയിലെ ചേരി പ്രദേശമായ സാക്കിനാക്കയില്‍ ഹോംനഴ്‌സായ കൊച്ചുമോള്‍ പെന്തക്കോസ്ത് വിശ്വാസിയാണ്. മുംബൈയില്‍ സ്ഥിരതാമസക്കാരനായ രാജേഷ് എന്ന ഈഴവ യുവാവെന്ന പേരില്‍ ആന്റണി നല്‍കിയ പരസ്യം കണ്ടാണു പെട്ടുപോയത്. 2010ല്‍ തിരുവല്ലയില്‍ ആന്റണിയും കൊച്ചുമോളും വിവാഹിതരായി. ആടു മോഷണത്തിലായിരുന്നു ആന്റണിയുടെ തുടക്കം. പില്‍ക്കാലത്തു കംപ്യൂട്ടര്‍ മോഷണത്തില്‍ \'പേരെടുത്തിട്ടും\' ആട് ആന്റണിയെന്ന് അറിയപ്പെടാന്‍ കാരണവും ഇതാണ്.
ആന്റണിയെ തിരയുന്നതിനൊപ്പം ഭാര്യമാരെക്കുറിച്ചും അന്വേഷണം നടത്തേണ്ട ഗതികേടിലായിരുന്നു പൊലീസ്. ഭാര്യമാരെ ഒന്നൊന്നായി കണ്ടെത്തി ആന്റണിയെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നതിനു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്ന ഒളിത്താവളങ്ങള്‍ തിരിച്ചറിയാന്‍ ഭാര്യമാരുടെ മൊഴികള്‍ സഹായകമായി. സോജ (തൃശൂര്‍), ഷൈല (വയനാട്), ബിന്ദുവെന്ന മായ (പാലക്കാട്), സ്മിത (ചേര്‍പ്പ്), എയ്ഞ്ചല്‍ മേരി (പ്രക്കാനം), സൂസന്‍ (എറണാകുളം), ശ്രീകല (എറണാകുളം), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോള്‍ (മുംബൈ), ഗിരിജ (കൊല്ലം), കുഴിത്തുറ സ്വദേശി കുമാരി എന്നിവര്‍ ഭാര്യമാരുടെ പട്ടികയില്‍പ്പെടുന്നു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസംതോറും പുതിയ ഭാര്യമാര്‍ അവതരിക്കുന്നതു പൊലീസിനു തലവേദന സൃഷ്ടിക്കുകയാണ്.
ഇന്ന് രാവിലെ പാലക്കാട് ചിറ്റൂരില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ചിറ്റൂരില്‍ വച്ചാണ് പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേരള പൊലീസിനെ വട്ടംചുറ്റിച്ച് ഒളിവില്‍ കഴിയുന്ന കുറ്റവാളി ആട് ആന്റണിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറും തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയതടക്കം 150 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആടിനെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ ടമേലേ ുീഹശരല രവശലള സലൃമഹമയില്‍ ഇട്ട പോസ്റ്റിനു സമൂഹമാധ്യമങ്ങളെ പിന്തുടരുന്നവരുടെ ശ്രദ്ധ മണിക്കൂറുകള്‍ക്കകം നേടാനുമായി.
കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ള പ്രധാനപ്പെട്ട പ്രതികളാണു സുകുമാരക്കുറുപ്പ്, പുട്ടുകുഞ്ഞുമോന്‍, ആട് ആന്റണി എന്നിവരെന്ന മുഖവുരയോടെയാണു ഡിജിപി ടി.പി. സെന്‍കുമാര്‍ വിവരണം തുടങ്ങുന്നത്. എന്നാല്‍ തുടര്‍ന്നുള്ള വിശദീകരണം ആന്റണിയെക്കുറിച്ചു മാത്രമായിരുന്നു. ഇതു തന്നെ ആടിന്റെ കുപ്രസിദ്ധിക്ക് ഉദാഹരണം. ആന്റണിയുടെ ഒന്‍പതു വ്യത്യസ്ത മുഖഭാവങ്ങളിലുള്ള ഫോട്ടോകള്‍ ഉള്‍പ്പെട്ട തിരച്ചില്‍ നോട്ടിസും ഡിജിപി ഫെയ്‌സ്ബുക്കില്‍ നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്കു ബന്ധപ്പെടാന്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍, ചാത്തന്നൂര്‍ എസിപി, എസ്‌ഐ എന്നിവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളും ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദർശന സമയം ഗുരുവായൂർ ക്ഷേത്രത്തിൽ വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന്  (7 minutes ago)

പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി  (14 minutes ago)

ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ  (20 minutes ago)

വാസുവിന് കട്ടില്‍ പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം തറയിൽ..! സെല്ലിൽ സംഭവിക്കുന്നത്..!  (27 minutes ago)

കൂടിക്കാഴ്ച നടത്തി  (31 minutes ago)

കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കൽ, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം  (32 minutes ago)

ഇന്ത്യ വിടണമെന്ന് തീട്ടുരം  (41 minutes ago)

ഒറ്റപ്പെട്ട് കോൺഗ്രസ്  (58 minutes ago)

ഒന്നാം സമ്മാനം 12 കോടി രൂപ...  (1 hour ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (1 hour ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (1 hour ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (1 hour ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (2 hours ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends