തുഷാര്‍ ശാശ്വതീകാനന്ദയെ മര്‍ദിച്ചുവെന്ന് സഹായി; സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി നഗ്‌നചിത്രമെടുക്കാന്‍ ശ്രമിച്ചു

ശാശ്വതീകാനന്ദയെ നഗ്‌നയായ സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ചിത്രമെടുക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചുവെന്ന് സ്വാമിയുടെ സഹായി വാവറമ്പലം സുരേന്ദ്രന്‍. നഗ്‌നചിത്രമെടുക്കാന്‍ ശ്രമിച്ചശേഷം തുഷാര്‍ സ്വാമിയെ മര്‍ദിച്ചു. ദുബായില്‍ വച്ചായിരുന്നു സംഭവമെന്നും സുരേന്ദ്രന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ശിവഗിരി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.
സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ സ്വാമി തന്റെ മുറിപൂട്ടി താക്കോലുമായി പുറത്തുപോയി മണിക്കൂറുകള്‍ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ മുറി തുറന്നു കിടന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും മുറി തുറന്നപ്പോള്‍ തുഷാര്‍ അവിടെ ഉണ്ടായിരുന്നുവെന്നും താനാണ് മുറി തുറന്നതെന്ന് തുഷാര്‍ പറഞ്ഞിരുന്നതായും സ്വാമി പറഞ്ഞിരുന്നു. സ്വാമിയുടെ കട്ടിലില്‍ തുണികള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതെന്താണെന്ന് ചോദിച്ചുകൊണ്ട് കട്ടിലിലെ തുണികള്‍ മാറ്റിയപ്പോള്‍ നഗ്‌നയായ ഒരു സ്ത്രീ അതിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് വന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ തുഷാര്‍ \'എന്നെയും എന്റെ അച്ഛനെയും എസ്.എന്‍.ഡി.പിയോഗത്തിന്റെ തലപ്പത്തു നിന്നും പുറത്താക്കാമെന്ന് വിചാരിച്ചാല്‍ താന്‍ തിരികെ ചെല്ലുമ്പോള്‍ ചാനലുകളില്‍ ഈ ചിത്രം നിറയും\' എന്ന് ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും സ്വാമി പറഞ്ഞിരുന്നതായി സുരേന്ദ്രന്‍ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























