13കാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍... ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് അധ്യാപിക കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം പാലക്കാട് പോക്‌സോ കേസ് ഇരയായ 11കാരിയെ അടുത്ത ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ മാതാപിതാക്കളും ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പീഡനത്തിനിരയായ പതിനൊന്നു വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെയും പ്രതിയെ സഹായിച്ച കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് പിടികൂടി.
പീഡനത്തിനിരയായ കുട്ടിക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ചതോടെ മുത്തശ്ശിക്കൊപ്പം വിടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം കേസിലെ പ്രതിയായ ചെറിയച്ഛനും പ്രതിയോടൊപ്പം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മുത്തശ്ശിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കൊണ്ടുപോവുകായായിരുന്നു. പിന്നാലെ കുട്ടിയുടെ മുത്തശ്ശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ മാസം 16നാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. ഇതിന് മുന്നോടിയായി കുട്ടിയെ സ്വധീനിക്കാനാകും പ്രതികള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു. കേസില്‍ നേരത്തെ റിമാന്‍ഡിലായിരുന്ന ചെറിയച്ഛന്‍ ജാമ്യത്തിലാണ്. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha

























