പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ആങ്ങമൂഴിയില്‍ പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പത്താക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ബസ് ഡ്രൈവര്‍ അറസ്റ്റിലായത്. സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ് റാന്നി സ്വദേശി ഷിബിന്‍.
പെണ്‍കുട്ടി എന്നും ഈ ബസിലാണ് സ്‌കൂളിലേക്ക് പോകാറ്. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്നേ ദിവസം വീട്ടിലും ബസിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി.
https://www.facebook.com/Malayalivartha

























