ഞെട്ടലോടെ നാട്ടുകാര്‍..... കൊച്ചിയില്‍ നടുറോഡില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പോലീസ്..... സുഹൃത്തിനെ വെട്ടിയ ശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു, പരിക്കേറ്റ യുവാവ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍,അന്വേഷണം ഊര്‍ജ്ജിതമാക്കി

ഞെട്ടലോടെ നാട്ടുകാര്‍..... കൊച്ചിയില്‍ നടുറോഡില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പോലീസ്..... സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു, പരിക്കേറ്റ യുവാവ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍,അന്വേഷണം ഊര്‍ജ്ജിതമാക്കി.
തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ആണ് മരിച്ചത്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുന്നു. ആത്മഹത്യ ചെയ്ത ക്രിസ്റ്റഫറും ആക്രമിക്കപ്പെട്ട സുഹൃത്തും ഒരുമിച്ചു ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവര്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് അനുമാനിക്കുന്നത്.
കലൂരില്‍ ദേശാഭിമാനി ജംക്ഷനിലാണ് ക്രിസ്റ്റഫര്‍ സ്വയം കഴുത്തറുത്തു മരിച്ചത്. കലൂര്‍ മാര്‍ക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടില്‍ വന്നിരുന്ന ക്രിസ്റ്റഫര്‍ ആരെങ്കിലും തടയുന്നതിനു മുന്‍പു സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. .നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി ക്രിസ്റ്റഫറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചു. ഇന്നലെ വൈകിട്ട് 6.15നായിരുന്നു നാടിനെ നടുക്കിയ സംഭവം.
"
https://www.facebook.com/Malayalivartha

























