പകരം വയ്ക്കാന്‍ മറ്റൊന്നില്ല.... ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം ആറു ലക്ഷത്തോളം ആളുകള്‍ യാത്രചെയ്യുന്ന സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്ന് ഹൈക്കോടതി

പകരം വയ്ക്കാന്‍ മറ്റൊന്നില്ല.... ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം ആറു ലക്ഷത്തോളം ആളുകള്‍ യാത്രചെയ്യുന്ന സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്ന് ഹൈക്കോടതി.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കക്കൂസുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം. 'ബാക്ക് ടു കെ.എസ്.ആര്‍.ടി.സി'.പോലുള്ള നടപടികളുണ്ടാകണം. അതിന് മേല്‍നോട്ടത്തിന് കോടതി തയ്യാറാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ശമ്പളം കൃത്യസമയത്ത് നല്‍കാത്തതിനെതിരേ ജീവനക്കാരനായ ആര്‍. ബാജി അടക്കം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കോടതി ഇടപെടലിനെത്തുടര്‍ന്ന് ഇടക്കാല ആശ്വാസം എന്നനിലയില്‍ സര്‍ക്കാര്‍ 20 കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറിയതായി സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. ജൂലായ് 31 വരെ സമയം അനുവദിച്ചാല്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനാകുമെന്നും വിശദീകരിച്ചു.
ഏതാനും മാസങ്ങള്‍ക്കുശേഷം ആദ്യമായി 3.52 കോടി രൂപ കഴിഞ്ഞമാസം മിച്ചം വന്നുവെന്ന് കെ.എസ്.ആര്‍.ടി.സി.യുടെ അഭിഭാഷകന്‍ ദീപു തങ്കന്‍ അറിയിച്ചു. ചില മാറ്റങ്ങള്‍ കൊണ്ടുവരാനായാല്‍ പ്രതിദിനം എട്ടുകോടി രൂപയുടെ കളക്ഷന്‍ ഉണ്ടാക്കാനാകും. യൂണിയനുകള്‍ കെ.എസ്.ആര്‍.ടി.സി.യുടെ മുന്നിലെ സമരം അവസാനിപ്പിച്ചു എന്നും അറിയിച്ചു.സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്കുമുമ്പ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന നിര്‍ദേശത്തില്‍ കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ഉത്തരവില്‍ മാറ്റംവരുത്തി.
ഇതുപ്രകാരം കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക് എന്നിവര്‍ക്കുപുറമേ ക്ലാസ് ഫോര്‍ ജീവനക്കാര്‍, തൂപ്പുകാര്‍, ഗാരേജ് മസ്ദൂര്‍ തുടങ്ങിയവര്‍ക്കും ആദ്യംതന്നെ ശമ്പളം നല്‍കണം. സര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുത്ത് ജൂലായ് 31 വരെ സമയം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. അതേസമയം അടുത്തമാസവും പത്താം തീയതിക്കകമെങ്കിലും ശമ്പളം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























