കോടതിയ്ക്കെതിരെ ക്രൈംബ്രാഞ്ച്! മെമ്മറി കാർഡ് പൊളിച്ചത് അധോലോകത്ത് വിൽക്കാൻ? കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയി

നടിയെ ആക്രമിച്ച കേസിലെ എഫ്എസ്എല്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്ന് പ്രാവശ്യവും കോടതികളില്‍ പരിഗണനയിലിരിക്കേയാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം ജില്ലാ കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ കസ്റ്റഡിയിലിരിക്കേയാണ് ഹാഷ് വാല്യൂവില്‍ മാറ്റം വന്നിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുവാനായി തുടരന്വേഷണത്തിന് 3 ആഴ്ചകൂടി സമയം ചോദിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ജൂലൈ പതിനഞ്ചിനുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരം പുറത്ത് വന്നിരിക്കുകയാണ്. മലയാള മനോരമയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴും അനുമതിയില്ലാത്തെ തുറന്നു പരിശോധിച്ചതായി ഫൊറൻസിക് റിപ്പോർട്ടിൽ തെളിഞ്ഞിരിക്കുകയാണ്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ ‘നിഖിൽ’ എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായി കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്ടോപുമായി ഘടിപ്പിച്ചാണു കാർഡ് പരിശോധിച്ചത്.
പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലിട്ടാണു കാർഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിം കാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാർഡ് പരിശോധിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. 2018 ജനുവരി 9 ന് രാത്രി 9.58ന് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമായുള്ള കംപ്യൂട്ടറില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചു. 2018 ഡിസംബർ 13ന് രാത്രി 10.58ന് ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഉപയോഗിച്ചു. മെമ്മറി കാര്‍ഡില്‍ എട്ട് വിഡിയോ ഫയലുകളുകളാണ് ഉള്ളത്.
മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തി. കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളിൽ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയിൽ (അനുബന്ധ ഡേറ്റ) മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം കോടതി രേഖകളിൽ ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാക്കുന്നുണ്ട്.
കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് വാട്സപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. മെമ്മറി കാര്‍ഡ് ഇട്ടപ്പോള്‍ വിവോ ഫോണില്‍ ഉണ്ടായിരുന്നത് ജിയോ സിം ആണ്.
ഈ സാഹചര്യത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ 3 ആഴ്ച അധിക സമയം ഹൈക്കോടതിയോടു ചോദിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമ ആപ്പുകൾക്കും വിഡിയോ ഗെയിമിനും വിവോ ഫോണിലെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്ന ഘട്ടത്തിലാണ് ഇതേ ഫോണിൽ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും പരിശോധിച്ചിട്ടുള്ളത്.
കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതാണു പുതിയ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്. ഇന്നാണ് പരിശോധനാ ഫലം അന്വേഷണ സംഘം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. കേസന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തില്‍ 3 ആഴ്ച കൂടി അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്. കൂടാതെ മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിലും അന്വേഷണം ആവശ്യമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. കോടതി സമയം അല്ലാത്തപ്പോൾ രണ്ടുതവണ കാർഡ് പരിശോധിച്ചതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
https://www.facebook.com/Malayalivartha


























