വെട്ടിക്കീറി കൊന്നിട്ടും തീരാത്ത സിപിഎം പകയെന്ന് രമ.... ടിപിയുടെ കണക്ക് ചോദിക്കും! അടി വേരിളക്കാൻ മാരകായുധം... മണിയുടെ ഫ്യൂസൂരാൻ കെ. കെ. രമ

നിയമസഭയില്‍ ഇന്നലെ ആർഎംപി നേതാവും എംഎല്‍എയുമായ കെകെ രമയെ അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എംഎം മണി രംഗത്ത് വന്നത് ഏറെ ചർച്ചയായി മാറിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ പറയാന്‍ ഈ മഹതി ആരാണ്. അവര്‍ വിധവയായി പോയി. അത് അവരുടെ വിധിയാണ് ഞങ്ങളാരും ഉത്തരവാദികളല്ലെന്നും എംഎം മണി അധിക്ഷേപിച്ചു.
ഈ അപമാനകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മണി അതിന് തയാറായില്ല. തുടര്‍ന്ന് നിയമസഭയില്‍ ഇരുപക്ഷവും വാക്കേറ്റം നടത്തി. എന്നാല്‍, പ്രസ്താവന പിന്‍വലിക്കാന്‍ മണി ഇതുവരേയും തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ തനിക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിനു മറുപടിയുമായി കെ. കെ. രമ എംഎൽഎ. നിയമസഭയിൽ ഉണ്ടായത് ടിപിയെ വധിച്ചത് സിപിഎം ആണെന്നതിന്റെ ഏറ്റുപറച്ചിലാണെന്ന് കെ. കെ. രമ വ്യക്തമാക്കി.
അതുകൊണ്ടാണ് എം. എം. മണിയുടെ വാക്കുകളിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയത്. അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ അധിക്ഷേപത്തിനു പിന്നിൽ. ഇത് ഒറ്റപ്പെട്ട അധിക്ഷേപമല്ല. സിപിഎം ആലോചിച്ചുറപ്പിച്ചാണ് ആക്ഷേപിക്കുന്നതെന്നും കെ. കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’– ഭർത്താവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച്, കെ.കെ.രമയുടെ പ്രസംഗത്തിനു മറുപടിയായി എം. എം. മണി പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘വിധവയായത് എന്റെ വിധിയാണെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ആ വിധി തീരുമാനിച്ചത് ആരാണെന്ന് കേരളത്തിൽ എല്ലാവർക്കുമറിയാം. ഞാൻ സർക്കാരിനെതിരെയും ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും സംസാരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ഒട്ടും സഹിഷ്ണുതയില്ലാതെ, ഒട്ടും വിമർശനം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് അവർ അവിടെ ഇരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്’ – കെ. കെ. രമ പറഞ്ഞു.
‘ഭരണപക്ഷത്തെ പ്രതിപക്ഷം വിമർശിക്കുന്നത് സ്വാഭാവികമാണ്. ഞാൻ വിമർശിച്ചതും സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയുമാണ്. അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അതിനുപകരം വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഒരു അംഗം ശ്രമിച്ചത്. ഇത് ആ പാർട്ടിയുടെ അസഹിഷ്ണുതയാണ്’ എന്നും രമ പറഞ്ഞു.
എം. എം. മണി എന്റെ അച്ഛന്റെ പ്രായമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എങ്ങനെയാണ് അത് പറയാൻ കഴിഞ്ഞതെന്നത് അദ്ഭുതപ്പെടുത്തുന്നു. ഈ നേതാക്കൻമാർക്കൊന്നും അൽപം പോലും മനുഷ്യത്വമില്ലേ? അൽപം പോലും സ്നേഹമോ ആർദ്രതയോ അവർക്കില്ലേ? എതിരെ സംസാരിച്ചാൽ എന്തും ചെയ്യും’ – രമ വിമർശിച്ചു.
മുഖ്യമന്ത്രി എം. എം. മണിയുടെ പരാമർശത്തെ ന്യായീകരിച്ചത് ഞെട്ടിച്ചെന്നും രമ പറഞ്ഞു. ‘അദ്ദേഹത്തിന്റെ മറുപടിയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ഭരണപക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും ആ പരാമർശം തെറ്റായിപ്പോയെന്നു കരുതുന്നവരാണ്. പക്ഷേ, മുഖ്യമന്ത്രി അത് തിരുത്തിക്കാനോ, തിരുത്താനോ തയാറായില്ല. ടി.പി. ചന്ദ്രശേഖരനെ കൊന്നത് സിപിഎം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അവർ ചെയ്തത്.
മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ രംഗത്തെത്തി. തോന്ന്യാസം പറയരുതെന്ന് സതീശനും ടിപിയുടെ രക്തം കുടിച്ചു മതിയായില്ലേയെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. അതേസമയം, മണിയുടെ പ്രസംഗത്തിൽ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നിയമസഭയില്‍ കെ.കെ. രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നാക്കുപിഴയില്ലെന്ന് നിലപാട് വ്യക്തമാക്കി എംഎം മണി രംഗത്തെത്തിയിട്ടുണ്ട്. പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞാല്‍ പരാമര്‍ശം പിന്‍വലിക്കാമെന്നും എംഎം മണി പ്രതികരിച്ചിരിക്കുകയാണ്.
എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എം. എം. മണി തയ്യാറാവണം. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























