Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന സർക്കാരിന് 1000 കോടി രൂപയിലേറെ നഷ്ടമുണ്ടാക്കുന്ന അനധികൃത ദീർഘകാല കരാറുകൾ; കെ. എസ്. ഇ. ബി ചെയർമാൻ സ്ഥാനത്തുനിന്ന് ബി.അശോകിനെ പൊടുന്നനെ മാറ്റിയതിനു പിന്നിൽ സംഭവിച്ചത്... ഇതിനുപിന്നിൽ കളിച്ചത് കരാർ ലോബി! കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് ഒപ്പുവച്ചതാണെങ്കിലും അണിയറയിൽ ചരടുവലിച്ചത് ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്തുന്നവർ

18 JULY 2022 10:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന് 1000 കോടി രൂപയിലേറെ നഷ്ടമുണ്ടാക്കുന്ന അനധികൃത ദീർഘകാല കരാറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. കെ. എസ്. ഇ. ബി ചെയർമാൻ സ്ഥാനത്തുനിന്ന് ബി.അശോകിനെ പൊടുന്നനെ മാറ്റിയതിനു പിന്നിൽ ഈ നിലപാട് കടുപ്പിച്ചതെന്ന് സൂചന. കരാർ ലോബിയാണ് ഇതിനുപിന്നിൽ കളിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതിവാങ്ങാനുള്ളതാണ് ഈ കരാർ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് ഒപ്പുവച്ചതാണെങ്കിലും അണിയറയിൽ ചരടുവലിച്ചത് ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്തുന്നവരായിരുന്നുവെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദനായകനുമായ എം.ശിവശങ്കറായിരുന്നു അന്ന് ബോർഡ് ചെയർമാൻ ആയിരുന്നത്. വൈദ്യുതി കരാർ നിയന്ത്രണാധികാരി ഇടത് അനുകൂല അസോസിയേഷന്റെ പ്രമുഖ നേതാവായിരുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷനോ നിയമവകുപ്പോ കേന്ദ്രസർക്കാരോ ഇതുവരെ അംഗീകരിക്കാത്ത കരാർ ഒന്നാം പിണറായി സർക്കാർ റദ്ദാക്കിയില്ലെന്ന് മാത്രമല്ല, വൈദ്യുതി വാങ്ങുകയും ചെയ്യുകയുണ്ടായി.

അതായത് അംഗീകാരമില്ലാത്ത കരാർപ്രകാരം 2018 മുതൽ 2020വരെ വൈദ്യുതിവാങ്ങിയത് ക്രമക്കേടാണെന്നും 234.40കോടിയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ സർക്കാരും ബോർഡും നടപടിയെടുക്കണമെന്നും കഴിഞ്ഞവർഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിടുകയുണ്ടായിരുന്നു. ഇതിനെതിരെ നടപടി ആവശ്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു അശോക് നിന്നത്. ഇതിനായി സർക്കാരിന് നാേട്ടും നൽകിയിരുന്നു. ആയതിനാൽ തന്നെ നഷ്ടമുണ്ടാക്കുന്ന ഒരിടപാടും തുടരേണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിലപാടെടുക്കുകയുണ്ടായി.

അങ്ങനെ സർക്കാർ പ്രശ്നം പഠിക്കാൻ നിയമ, വൈദ്യുതി, ധനവകുപ്പ് സെക്രട്ടറിമാരുടെ സമിതിയെ നിയോഗിക്കുകയുണ്ടായി. കരാർ റദ്ദാക്കാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ടെന്നും അല്ലെങ്കിൽ സംസ്ഥാനത്തിന് 800 കോടിയുടെ നഷ്ടമുണ്ടാകുമെന്നും കഴിഞ്ഞ ഡിസംബറിൽ സമിതി ശുപാർശ ചെയ്തു.

കൂടാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. എന്നാൽ ഫയൽ ഇതുവരെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയിട്ടുമില്ല.റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയാൽ തന്നെ കരാർ തുടരാനാകുമെന്ന് കരാർ ലോബിക്ക് അറിയാവുന്നതാണ്. വിസമ്മതിച്ച റെഗുലേറ്ററി കമ്മിഷൻ ചെയർമാന്റെ കാലാവധി ഇന്നലെ തന്നെ അവസാനിച്ചു. ഈ പദവിയിലേക്ക് കരാറിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്.

ഇതിനു പുറമേ, മൂന്നംഗ റെഗുലേറ്ററി കമ്മിഷനിൽ അംഗത്തിന്റെ ഒഴിവിലേക്ക് വിവാദകരാർ ഒപ്പുവയ്ക്കാൻ ഒത്താശ ചെയ്ത ഇടതു അനുകൂല സംഘടനാനേതാവിനെയും പരിഗണിക്കുകയാണ് ചെയ്യുന്നത്. അഞ്ചുപേരുടെ അന്തിമലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ട്. കരാറിനെ അനുകൂലിക്കുന്നവർ കമ്മിഷനിൽ എത്തുന്നതുവരെ വിഷയം പൊന്തിവരാതിരിക്കാനാണ് അശോകിനെ മാറ്റിയത്. കരാറിനെതിരെ നിലപാടെ‌ടുത്തതിന് ഇളങ്കോവനും മുമ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് സമാനരീതിയിൽ പുറത്തായിരുന്നു എന്നതാണ്


കരാറിലെ ക്രമക്കേട്

1. വൈദ്യുതിക്ക് വ്യത്യസ്ത നിരക്ക്: 29/12/2014ൽ ജിൻഡാൽ കമ്പനിയുമായി ഒപ്പുവച്ച രണ്ടു കരാർ പ്രകാരം 200മെഗാവാട്ടിന് 3.60രൂപയും 150മെഗാവാട്ടിന് 4.29രൂപയും. രണ്ടിലും ഒപ്പിട്ടത് ഒരേ ചീഫ് എൻജിനീയർആയിരുന്നു .

2. കൽക്കരിക്ക് ചൂട് കൂടിയാൽ അധിക വില: യുക്തിയില്ലാത്ത നിബന്ധന.2332 ഫാരൻഹീറ്റിൽ വൈദ്യുതി ഉണ്ടാക്കുന്ന ജാബുവ പവർ കമ്പനിക്ക്, കൽക്കരിക്ക് അതിൽകൂടുതൽ ചൂട് ഉപയോഗിച്ചെന്നു പറഞ്ഞാൽ അധിക വില നൽകാൻ വ്യവസ്ഥ. വാങ്ങുന്നത് 600 മെഗാവാട്ട്. 450കോടി അധികം കൊടുക്കാൻ സമ്മതം. ഇത്തരത്തിൽ നിരവധിക്രമക്കേടുമുണ്ട്.


പിഴിയാൻ കേസും

#ഒപ്പുവച്ച് വൈദ്യുതി വാങ്ങിയതിനാൽ, കരാറിന് അനുമതി നൽകാതിരുന്ന റെഗുലേറ്ററി കമ്മിഷൻ നടപടിയിലൂടെ നഷ്ടമായ ഫ്യുവൽ സർചാർജ് ചോദിച്ച് ജാബുവ പവർ സുപ്രീംകോടതിയിൽ. വിധി അനുകൂലമായാൽ 900കോടി നൽകേണ്ടിവരുന്നതാണ്.

# കൽക്കരിക്ക് അധിക നിരക്ക് ചോദിച്ച്സുപ്രീംകോടതിയിൽ കേസ്. വിധി അനുകൂലമായാൽ 93കോടി പിഴയും 450കോടി ചാർജും നൽകേണ്ടിവരുന്നതായിരിക്കും.

#ഫ്യുവൽ സർചാർജ്, ഫിക്സഡ്ചാർജ് എന്നിവ നിർണയിച്ച രീതിക്കെതിരെ കേന്ദ്രറെഗുലേറ്ററി കമ്മിഷനിൽ പരാതിയുണ്ട്. വിധി കമ്പനിക്ക് അനുകൂലമായാൽ 164.85കോടി നൽകേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (23 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (30 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (39 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends