അട്ടപ്പാടി മധു കൊലക്കേസില്‍ ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും.... നേരത്തെ സുരേഷിനെ പ്രതികള്‍ സ്വാധീനിക്കാനായി ശ്രമിച്ചിരുന്നതായി മധുവിന്റെ കുടുംബം അഗളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു, കൂറുമാറ്റമുണ്ടാകുമോയെന്ന ആശങ്ക

അട്ടപ്പാടി മധു കൊലക്കേസില്‍ ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും. നേരത്തെ സുരേഷിനെ പ്രതികള്‍ സ്വാധീനിക്കാനായി ശ്രമിച്ചിരുന്നതായി മധുവിന്റെ കുടുംബം അഗളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
പുതിയ സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ രാജേഷ് മേനോന്‍ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍ കൂറ് മാറിയിരുന്നു. തുടര്‍ച്ചയായി മൂന്നു സാക്ഷികള്‍ കൂറ് മാറിയതിന്റെ തിരിച്ചടിയില്‍ ആണ് പ്രോസിക്യൂഷന്‍. മൊഴിമാറ്റിയവര്‍ രഹസ്യമൊഴി കൊടുത്തവര്‍ ആണെന്നതും വളരെ ശ്രദ്ധേയമാണ്.
കൂറ് മാറാതിരിക്കാനായി സാക്ഷികള്‍ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു.പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയില്‍ നിന്ന് മണ്ണാര്‍ക്കാടേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു.
അതേസമയം സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്നതിന്റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ് മധുവിന്റെ സഹോദരി സരസു. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മര്‍ദം ഉണ്ടെന്നും സരസു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്.
കൂറുമാറാതിരിക്കാനായി പണം ചോദിക്കുന്ന സാക്ഷികള്‍. തുടര്‍ച്ചയായി മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് ഒടുവില്‍ മൊഴിമാറ്റിയത്. ഇതിനിടെ, അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നല്‍കി. മണ്ണാര്‍ക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികള്‍ക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍ ചുമതലയേറ്റശേഷം ഇന്നലെയാണ് സാക്ഷി വിസ്താരം വീണ്ടും ആരംഭിച്ചത്.
അതേസമയം 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















