തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതിയുമായി യുവതി. മുന്‍ സൂപ്രണ്ടും മെഡിക്കല്‍ കോളേജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനില്‍കുമാറിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍ കുമാറിനെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2023ല്‍ വിദേശത്തു ജോലിയുള്ള യുവതിയെ സുനില്‍കുമാര്‍ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. സനില്‍ കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന് ഇയാള്‍ ആരോപിച്ചു.
നിലവില്‍ ലീവിലുള്ള ഡോ. സുനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha






















