ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം

ശബരിമല യുവതി പ്രവേശനത്തില്‍ മുന്‍ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തും. വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഇതോടെയാണ് സിപിഐഎം നയിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുക.
https://www.facebook.com/Malayalivartha






















