Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന

13 MARCH 2026 07:15 PM IST
മലയാളി വാര്‍ത്ത

2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമായ രീതിയില്‍ നടപ്പിലാക്കുന്നതിനായി 15 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികള്‍ക്കായുള്ള അസസ്സ്‌മെന്റ് നടപടികള്‍ക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെറിയ ആശുപത്രികളെ പ്രത്യേകം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഈ തീരുമാനമെടുത്ത്. ഇതോടെ ചെറിയ ആശുപത്രികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അസസ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

ചെറിയ ആശുപത്രികളും ക്ലിനിക്കുകളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളും, കേരള അസോസിയേഷന്‍ ഓഫ് സ്‌മോള്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് അസോസിയേഷന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ കേരള ഹൈക്കോടതിയുടെ ബന്ധപ്പെട്ട ഉത്തരവ് കൂടി പരിഗണിച്ചു കൊണ്ടാണ് ഇപ്രകാരമൊരു തീരുമാനമെടുത്തത്. ചെറുകിട ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, രോഗി സുരക്ഷ, ശുചിത്വം, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, അടിസ്ഥാന ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘൂകരിച്ച പരിശോധനാ ചെക്ക് ലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ സംവിധാനം വഴി 15 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികള്‍ക്ക് അസസ്സ്‌മെന്റ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിലൂടെ ചെറിയ ആരോഗ്യ സ്ഥാപനങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സഹായകരമാകുകയും ചെയ്യും.

ചെക്ക് ലിസ്റ്റ് അനുസരിച്ച് അസസ്സ്‌മെന്റ് നടപടികള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട്, 2018 പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ കൂടുതല്‍ സുഗമവും സൗഹൃദപരവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ  (3 minutes ago)

മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...  (20 minutes ago)

ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി  (28 minutes ago)

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി  (29 minutes ago)

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (7 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (7 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (8 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (8 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (8 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (8 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (11 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (12 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (12 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (12 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (12 hours ago)

Malayali Vartha Recommends