അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്!!! പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ല; കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി നിരവധിപേർ....

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നിരവധി പരാതികളാണ് ഉയരുന്നത്. ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പുറത്ത് വന്ന പരാതിയുമായി കൂടുതൽ പെണ്‍കുട്ടികളാണ് രംഗത്തെത്തിയിരിക്കുന്നത്. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ വ്യക്തമാക്കുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ തന്നെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുകയുണ്ടായി.
അതേസമയം, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എൻ ജെ ബാബു വ്യക്തമാക്കുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കുകയാണ് ചെയ്യുക. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓർഡിനേറ്റർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ഇതേതുടർന്ന് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി വ്യക്തമാക്കുകയുണ്ടായി.
അതേസമയം, ഈ വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി. വിദ്യാർത്ഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം നടത്തുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുകയുണ്ടായി.
പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകൾ
എന്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്.
എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്.
ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിന്റെയും സങ്കടത്തിൽ ആകെ തകര്‍ന്നിരിക്കുകയാണ് അവൾ.
അതേസമയം നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം ഹുക്ക് ഉണ്ടെന്ന പേരിൽ അഴിപ്പിച്ചു മാറ്റിയശേഷം പരീക്ഷ എഴുതിപ്പിച്ചതു വലിയ വിവാദമായി മാറിയിരുന്നു. ഞായറാഴ്ച ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതിയ ശാസ്താംകോട്ട ശൂരനാട് സ്വദേശിയായ പെൺകുട്ടിക്കായിരുന്നു ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.
പരാതിക്കാരിയുടെ വാക്കുകൾ ഇങ്ങനെ;
‘‘നീറ്റിനായി 8–ാം ക്ലാസ് മുതലുള്ള തയാറെടുപ്പായിരുന്നു, എന്നാൽ പരിശോധനയുടെ പേരിൽ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ്സ് തകർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങേണ്ടിവന്നു. മാതാപിതാക്കൾക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. ആദ്യ ഗേറ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ചു. 3 വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ് പിന്നെയെത്തിയത്.
മെറ്റൽ ഡിറ്റക്ടർ വഴി സ്കാൻ ചെയ്തപ്പോൾ ബീപ് ശബ്ദം കേട്ടു. അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാൻ പറഞ്ഞു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടത്.
അമ്മയെ വിളിച്ചു ഷാൾ എത്തിച്ചശേഷം അതിന്റെ മറയിലാണ് വസ്ത്രം മാറിയത്. ഇതിനു ശേഷം ഷാളും ഉപേക്ഷിക്കാൻ പറഞ്ഞു. എല്ലാം അനുസരിച്ചല്ലാതെ മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. പ്രതീക്ഷിച്ച രീതിയിലൊന്നും പരീക്ഷ എഴുതാനായില്ല. വീട്ടിലേക്കുള്ള യാത്രയിലാണ് അച്ഛനമ്മമാരോട് ഇതെല്ലാം പറഞ്ഞത്.
എന്തുവന്നാലും കേസ് കൊടുക്കണമെന്നും ഇനിയാർക്കും ഇങ്ങനെ വരരുതെന്നും തീരുമാനിച്ചു. അവരും ഒപ്പം നിന്നു. എംബിബിഎസിനു പഠിക്കുന്ന സഹോദരിയെപ്പോലെ പഠിച്ചു ഡോക്ടറാകണമെന്ന ആഗ്രഹം കൊണ്ടാണ് 5 വർഷമായി തയാറെടുത്തത്. ഇനിയും പരിശീലനം തുടരും.’’
https://www.facebook.com/Malayalivartha


























