ആ രഹസ്യം അറിഞ്ഞേ പറ്റൂ...! സ്വപ്നക്ക് പിന്നാലെ ഒരുമ്പെട്ടിറങ്ങി സരിത, തനിക്കെതിരായ പരാമര്‍ശങ്ങള്‍ സ്വപ്നയുടെ രഹസ്യ മൊഴിയില്‍ ഉണ്ട്, രഹസ്യമൊഴിുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്‌നത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അഭിഭാഷകന്‍ ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി.
സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും, തനിക്കെതിരായ പരാമര്‍ശങ്ങള്‍ സ്വപ്നയുടെ രഹസ്യ മൊഴിയില്‍ ഉണ്ടെന്നും, അതിനാല്‍ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് സരിതയുടെ ഹര്‍ജി.നേരത്തെ ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു.
എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി തള്ളിയത്.മാത്രമല്ല ഡോളര്‍കടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്‍പാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്. കസ്റ്റംസ് അയച്ച കാരണം കാണിക്കല്‍നോട്ടീസിന് സ്വപ്ന മറുപടി നല്‍കിയിരുന്നു.
കസ്റ്റംസിന്‍റെ അഡ്ജുഡിക്കേഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ സ്വപ്ന തന്‍റെ ഭാഗം വിശദീകരിക്കും.വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും.സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം.നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ , സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും സന്ദീപ് നായരും ചേർന്നാണ് യൂണിടാക്കിനെ എത്തിച്ചതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.അതേസമയം, സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് അടുത്ത ഘട്ടത്തിലേക്ക് അന്വേണം നീക്കുകയാണ്. ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് തന്നെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചത്. ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്.
മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സ്വപ്ന നടത്തിയതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.ഇതു വെറും അപകീർത്തി കേസല്ല, പകരം ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ക്രിമിനൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നുറപ്പുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha


























