നടിയെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന നേതാവിനും പങ്ക്; അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ കിട്ടി ?

നടിയെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന നേതാവിനും പങ്കുണ്ടെന്ന തരത്തിൽ ഒരു വിവരം പുറത്ത് വരികയാണ്. എട്ടാം പ്രതിയും നടനുമായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇടനിലക്കാരനായി ബി ജെ പി നേതാവിന്റെ സാന്നിധ്യമുണ്ടായതായി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ കിട്ടിയിരിക്കുകയാണ്.
നേരത്തെ പുറത്ത് വന്ന ശബ്ദരേഖയിലെ ശബ്ദം അഡ്വ. ഉല്ലാസ് ബാബുവിന്റേതാണ് എന്ന് തിരിച്ചറിയുകയുണ്ടായി. ബി ജെ പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു അഡ്വ. ഉല്ലാസ് ബാബു.
തൃശൂര്‍ വലപ്പാടുള്ള ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്ത് കൂടെയാണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആവശ്യപ്പെട്ട കാര്യം സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്യുകയുണ്ടായി .
അതേസമയം അഡ്വ. വി അജകുമാറിനെ നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുകയാണ്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























